തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസമായി വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബംഗളൂരു- എറണാകുളം വന്ദേഭാരത് കോച്ചുകളുടെ എണ്ണമാണ് എണ്ണം 16 ആയി വര്‍ദ്ധിപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും.
കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പറഞ്ഞിരുന്നു.കഴിഞ്ഞ വര്‍ഷം നവംബറിലാണ് സര്‍വീസ് ആരംഭിച്ചത്.
നേരത്തേ എട്ട് കോച്ചുകളാണ് വന്ദേഭാരതിലുണ്ടായിരുന്നത്.16 കോച്ചുകള്‍ ആക്കുന്നതോടെ സീറ്റുകളുടെ എണ്ണം 530ല്‍ നിന്ന് 1128 ആകും.598 സീറ്റുകളാണ് അധികമായി ലഭിക്കുക.ചെയര്‍ കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1670 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
















