Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 05:07 am IST
inCricket
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍

ചെന്നൈ: ഐപിഎല്ലില്‍ സ്വന്തം ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചൈന്നയുടെ വിജയവഴി മുടക്കി ഗുജറാത്ത് ടൈറ്റന്‍സിന് എട്ട് വിക്കറ്റ് വിജയം. കഴിഞ്ഞ മത്സരത്തില്‍ ബദ്ധവൈരികളായ മുംബൈയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ആതിഥേയര്‍ക്ക് സൂപ്പര്‍ താരം സഞ്ജു സാസംണ്‍ നേരത്തെ പുറത്തായത് കനത്ത തിരിച്ചടിയാകുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ ഒതുക്കാന്‍ ടൈറ്റന്‍സിന് സാധിച്ചു. മറുപടി ബാറ്റിങ്ങില്‍ 3.2 ഓവറുകള്‍ ബാക്കിവച്ച് വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

ക്യാപ്റ്റന്‍ ഗില്‍ ബൗളര്‍മാരില്‍ അര്‍പ്പിച്ച വിശ്വാസം പേസ് ബൗളര്‍മാരായ കാഗിസോ റബാഡയും മുഹമ്മദ് സിറാജും ചേര്‍ന്ന് ഭദ്രമാക്കുകയായിരുന്നു. അപകടകാരിയായ സഞ്ജുവിനെ(11) നേരത്തെ പുറത്താക്കിയ റബാഡ പവര്‍പ്ലേയില്‍ മൂന്ന് ഓവറുകളില്‍ വെറും 16 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. സഞ്ജുവിന് പിന്നാലെ ഉര്‍വിന്‍ പട്ടേലിനെയും(നാല്) റബാഡ മടക്കിയയച്ചു. റബാഡയ്‌ക്ക് മികച്ച കൂട്ടാളിയായാണ് സിറാജും നിലകൊണ്ടത്. മത്സരത്തില്‍ ആകെ നാല് ഓവറുകള്‍ എറിഞ്ഞ റബാഡ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി. നാല് ഓവറുകള്‍ എറിഞ്ഞ സിറാജ് ഒരു വിക്കറ്റേ നേടിയുള്ളൂ, പക്ഷെ വഴങ്ങിയത് 23 റണ്‍സ്. ഇരുവരും ചേര്‍ന്ന കോംബിനേഷന്‍ ആണ് ചൈന്നൈയുടെ പദ്ധതികള്‍ പാടെ തകര്‍ത്തത്.

സഞ്ജുവിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ചെന്നൈ നായകന്‍ റുതുരാജ് ഗെയ്‌ക്ക്‌വാദ് (74) പുറത്താകാതെ നിന്ന് മികച്ച പോരാട്ടവിര്യം കാട്ടിയെങ്കിലും ഗുജറാത്തിനെ വെല്ലുവിളിക്കാവുന്ന ടോട്ടല്‍ മുന്നില്‍ വയ്‌ക്കാന്‍ സാധിച്ചില്ല. റുതുരാജിനെ കൂടാതെ ചെന്നൈ നിരയില്‍ 20ന് മേല്‍ സ്‌കോര്‍ ചെയ്തത് ശിവം ദുബെ(22) മാത്രം. ടൈറ്റന്‍സിനായി അര്‍ഷദ് ഖാന്‍ രണ്ടും മനാവ് സുതര്‍ ഒന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ സായി സുദര്‍ശന്‍ അര്‍ദ്ധ സെഞ്ചുറി പ്രകടനവുമായി(87) മുന്നില്‍ നിന്ന് നയിച്ചതോടെ ടൈറ്റന്‍സ് അനായാസം വിജയം കൈപ്പിടിയിലാക്കി. സായിയും ശുഭ്മാന്‍ ഗില്ലും(33) മാത്രമാണ് പുറത്തായത്. ജോസ് ബട്ട്‌ലര്‍(39) ടീമിനെ വിജയത്തിലെത്തിക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ക്രീസിലുണ്ടായിരുന്നു.

ചെന്നൈയ്‌ക്കുവേണ്ടി അക്കീല്‍ ഹൊസെയിനും നൂര്‍ അഹമ്മദും ഓരോ വിക്കറ്റ് നേടി. റബാഡ മത്സരത്തിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

Tags: gujarat titanschennai super kingsIndian Premier League (IPL) 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

Cricket

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.