പാലക്കാട്:കൊടുവായൂരില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊടുവായൂര്‍ പിട്ട്പീടിക ആയില്യം കോംപ്ലക്‌സില്‍ വാടകയ്‌ക്ക് താമസിക്കുന്ന കെ മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് ആണ് സംഭവം.ഊണ് കഴിക്കാന്‍ എത്തിയ മണികണ്ഠന്‍ ഭാര്യയുമായി വാക്കുത്തര്‍ക്കത്തിലേര്‍പ്പെട്ടു.പ്രകോപിതനായ മണികണ്ഠന്‍ ഷാള്‍ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തില്‍ മുറുക്കി.
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
















