ബെംഗളൂരു: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയുടെ ‘ദി പാരഡൈസ്’ എന്ന ചിത്ര ത്തിനെതിരെ അവഹേളനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതില്‍ നിന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് കോര്‍പ്പിനെയും മറ്റ് ഓണ്‍ലൈന്‍ സ്ഥാപനങ്ങളെയും വിലക്കി ബെംഗളൂരു സിവില്‍ കോടതി.
സിനിമയുടെ നിര്‍മ്മാതാവായ ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ന്യായമായ വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ച ചില ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നിര്‍മ്മാതാവ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. കലാപരമായ വിലയിരുത്തലിനപ്പുറം സിനിമയുടെ വാണിജ്യ മൂല്യം കുറയ്‌ക്കുന്നതിന് ലക്ഷ്യമിട്ടുള്ള അപകീര്‍ത്തികരമായ പോസ്റ്റുകളുണ്ടായെന്ന് കോടതി നിരീക്ഷിച്ചു.
സെപ്റ്റംബര്‍ 24 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സിനിമയ്‌ക്ക് വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് വാദിഭാഗം ചൂണ്ടിക്കാട്ടി. കേസ് ഒക്ടോബര്‍ 28 ന് വീണ്ടും പരിഗണിക്കും.
















