Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

രാജേഷ് വടക്കുംകരbyരാജേഷ് വടക്കുംകര
Sep 21, 2026, 12:35 pm IST
inThiruvananthapuram, Travel

നാഗര്‍കോവില്‍: കാറ്റിന്റെ സംഗീതവും പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകിയെത്തുന്ന കോതയാറിന്റെ ഇരമ്പലുമാണ് തൃപ്പരപ്പിന്റെ പ്രഭാതങ്ങള്‍ക്ക് മനോഹരമായ വരവേല്‍പ്പ് നല്‍കുന്നത്. പ്രകൃതിയുടെ അപൂര്‍വ സൗന്ദര്യവും ആത്മീയതയുടെ ശാന്തതയും ഒരേ ഇടത്ത് അനുഭവിക്കാനാകുന്ന തൃപ്പരപ്പ് കന്യാകുമാരി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

അതിരാവിലെ തന്നെ തൃപ്പരപ്പ് മഹാദേവര്‍ ക്ഷേത്രപരിസരത്ത് ഭക്തിനിര്‍ഭരമായ അന്തരീക്ഷം നിറയും. പുരാതന വാസ്തുശൈലിയുടെ സവിശേഷതകളുള്ള ക്ഷേത്രത്തില്‍ വീരഭദ്രഭാവത്തിലുള്ള ശിവപ്രതിഷ്ഠയാണ് പ്രധാന ആകര്‍ഷണം. ദക്ഷയാഗം മുടക്കിയശേഷമുള്ള രൗദ്രഭാവം ശമിപ്പിച്ച് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നു എന്നതാണ് ഐതിഹ്യം.

ക്ഷേത്രത്തിലെ ആരാധനയും ആചാരങ്ങളും തൃപ്പരപ്പിന്റെ ആത്മീയ പാരമ്പര്യത്തിന് കൂടുതല്‍ നിറം പകരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ മുന്നില്‍ തെളിയുന്നത് തൃപ്പരപ്പ് വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചയാണ്. കോതയാര്‍ ഏകദേശം 50 അടി ഉയരത്തില്‍നിന്ന് പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുമ്പോള്‍ രൂപപ്പെടുന്ന വെള്ളച്ചാട്ടം കാഴ്ചക്കാരില്‍ വിസ്മയം തീര്‍ക്കുന്നു. വെള്ളച്ചാട്ടത്തിന് താഴെയുള്ള പാറപ്പരപ്പും ജലാശയവും പ്രകൃതിയുടെ വേറിട്ടൊരു സൗന്ദര്യമാണ് സമ്മാനിക്കുന്നത്.

തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ഒരുപോലെ എത്തുന്ന തൃപ്പരപ്പില്‍ വെള്ളച്ചാട്ടത്തിന്റെ കുളിര്‍മ ആസ്വദിക്കാന്‍ ദിവസേന നിരവധി പേരാണ് എത്തുന്നത്. വെള്ളച്ചാട്ടത്തിന് താഴെയുള്ള ജലാശയവും ചുറ്റുമുള്ള പാറക്കെട്ടുകളും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണങ്ങളാണ്. വര്‍ഷങ്ങളായി തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഈ പ്രദേശത്ത് വെള്ളച്ചാട്ടത്തിന്റെ ജലധാരയില്‍ കുളിച്ചുല്ലസിക്കുന്നവരുടെ ആഹ്ലാദവും പാറക്കെട്ടുകളില്‍ തട്ടി ചിതറുന്ന ജലത്തിന്റെ സംഗീതവും ചേര്‍ന്ന് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

കുടുംബസമേതം എത്തുന്ന സഞ്ചാരികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇടമായി തൃപ്പരപ്പ് മാറിയിട്ടുണ്ട്. ഒരു വശത്ത് ഭക്തിയുടെ ശാന്തതയും മറുവശത്ത് പ്രകൃതിയുടെ വന്യസൗന്ദര്യവും. അതുകൊണ്ടുതന്നെ തൃപ്പരപ്പ് ഒരു വെള്ളച്ചാട്ടം മാത്രമല്ല മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ പകരുന്ന പ്രകൃതിയുടെയും ആത്മീയതയുടെയും സംഗമഭൂമിയാണ്.

Tags: KanyakumariTourismtriparappu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

പുതിയ വാര്‍ത്തകള്‍

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.