Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയായാണ് ഉര്‍വ്വശി പ്രത്യക്ഷപ്പെടുന്നത്. സ്നേഹനിധിയായ അമ്മയുടെ ഇതുവരെ കാണാത്ത മറ്റൊരു മുഖമാണ് ഇവിടെ കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 11:09 pm IST
inIndia

കൊച്ചി: അതിസങ്കീര്‍ണ്ണമായ ഒരു കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടി ഉർവശി നായികയായ ‘ആശ’ എന്ന സിനിമ വിജയക്കൊടി പാറിച്ച് രണ്ടാം വാരത്തിലേക്ക്. എത്രയാണ് മുടക്കുമുതല്‍ എന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉര്‍വ്വശി, ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നതിനാല്‍ ഏകദേശം അഞ്ച് കോടി മുതല്‍ 15 കോടി എന്നാണ് സിനിമാവ്യവസായത്തിലുള്ളവര്‍ ഈ സിനിമയുടെ നിര്‍മ്മാണച്ചെലവായി ചൂണ്ടിക്കാണിക്കുന്നത്. സാക്നിക് എന്ന ഇന്‍ഡസ്ട്രി അനലിസ്റ്റ് സൈറ്റിന്റെ കണക്കുപ്രകാരം ആറ് ദിവസത്തില്‍ സിനിമ ഏകദേശം അഞ്ച് കോടി നേടിക്കഴിഞ്ഞു.

സിനിമ രണ്ടാംവാരത്തിലേക്ക് കടക്കുമ്പോള്‍ വരുമാനം തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ കുടുംബപ്രേക്ഷകരെ, പ്രത്യേകിച്ചും സ്ത്രീകളെ ആകര്‍ഷിക്കുന്നത്. മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയായാണ് ഉര്‍വ്വശി പ്രത്യക്ഷപ്പെടുന്നത്. സ്നേഹനിധിയായ അമ്മയുടെ ഇതുവരെ കാണാത്ത മറ്റൊരു മുഖമാണ് ഇവിടെ കാണുന്നത്.

കൊറിയൻ ഡാർക്ക് ത്രില്ലറുകളോടും ഇന്റർനാഷണല്‍ ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന പ്ലോട്ടും മേക്കിങ് സ്റ്റൈലും ആയതിനാല്‍ ജെൻ സികളും ആശ എന്ന സിനിമയെ ഏറ്റെടുത്തുകഴിഞ്ഞു. അശ്വന്ത് കോക്ക് ഉള്‍പ്പെടെയുള്ള ദോഷൈകദൃക്കുകളായ വിമര്‍ശകര്‍ വരെ ഈ സിനിമയെ പുകഴ്‌ത്തിയിരിക്കുകയാണ്. ഉര്‍വ്വശിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ജോജു ജോര്‍ജ്ജും ഉര്‍വ്വശിയും തമ്മില്‍ മത്സരിച്ച് അഭിനയിക്കുന്ന രംഗവുമുണ്ട്.

ഏറ്റെടുത്ത ചിത്രത്തില്‍ ഉർവശിയും ജോജു ജോർജും പ്രകടനത്തില്‍ മുന്നില്‍ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ക്രാഫ്റ്റോടെയാണ് സംവിധായകൻ സഫർ സനല്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

അസാധാരണ അഭിനയ പാടവമാണ് ഉർവശിയുടേത്. ചില സന്ദർഭങ്ങളില്‍ മാനസികനിലതെറ്റിയെന്നു തോന്നുന്ന രീതിയില്‍ സ്വഭാവവിശേഷത്തോടെയും മറ്റു ചിലപ്പോള്‍ മക്കളെ ചേർത്തുപിടിക്കുന്നൊരമ്മയായും വേറെ സമയങ്ങളില്‍ പൊലീസിനോടും നിയമ വ്യവസ്ഥയോടും പൊരുതുന്ന അമ്മയായും ഉർവശി നില്‍ക്കുന്നു. ആശ എന്ന കഥാപാത്രമാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. ആ പേര് തന്നെയാണ് സിനിമയ്‌ക്ക് നല്‍കിയിരിക്കുന്നത്.

ആശയെ പ്രേക്ഷകരുടെ ഹൃദയത്തില്‍ തുളച്ചുകയറുന്ന അനുഭവമാക്കി മാറ്റുന്നതില്‍ ഉര്‍വ്വശിയുടെയും ജോജു ജോര്‍ജ്ജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രകടനം മാത്രമല്ല. ഗോവിന്ദ് വസന്തയുടെ മനസ്സിനെ കൊളുത്തിവലിക്കുന്ന പശ്ചാത്തല സംഗീതവും മധു നീലകണ്ഠന്റെ പരുക്കന്‍ സീനുകള്‍ കോര്‍ത്തെടുക്കുന്ന ഛായാഗ്രഹണവും ഷാൻ മുഹമ്മദിന്റെ നെഞ്ചിടിപ്പിന്റെ വേഗത അറിയാന്‍ കഴിയുന്ന പക്വതയാര്‍ന്ന എഡിറ്റിംഗും ആശയെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നു.

Tags: Shan MohammedJoju GeorgeUrvashiLatest infoLatest newsAishwarya LakshmiAashaGovind VasanthaMadhu Neelakantan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.