മലപ്പുറം:കാടാമ്പുഴയില്‍ മുറിച്ച് കടത്തുകയായിരുന്ന 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു.കമ്പിവളപ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്ന് മുറിച്ചു കടത്താന്‍ ശ്രമിച്ച ചന്ദനത്തടിയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.
മൂട്ടപ്പറമ്പില്‍ മുജീബ് റഹ്മാന്‍, കാവുങ്ങല്‍ അബ്ദുല്‍സലാം എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍നിന്ന് വിലയ്‌ക്കു വാങ്ങിയാണ് മരം മുറിച്ചത്. കരുവാരകുണ്ടില്‍ എത്തിയ വനം ഉദ്യോഗസ്ഥരാണ് ചന്ദനത്തടി പിടികൂടിയത്.















