പെരുമ്പാവൂർ : പത്തര ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിപിടിയിൽ. അസം നൗഗാവ് സ്വദേശി ത്വരീബുൾ ഇസ്ലാമിനെയാണ്
പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്.
പുല്ലുവഴി മനക്കപ്പടി ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇയാൾ അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം. ചെറിയ ബോട്ടിലുകൾ ആക്കിയായിരുന്നു ഇയാളുടെ വില്പന. ബോട്ടിലിന് 2000 രൂപയാണ് വാങ്ങിയിരുന്നത്. ആസാമിൽ നിന്നാണ് ഹെറോയിൻ കൊണ്ടു വന്നിരുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ബിനുകുമാർ സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം തോമസ് എസ്.ഐമാരായ എൽദോപോൾ,
അഭിലാഷ് , എ.എസ് ഐ പി ഐ അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എഅഫ്സൽ , അരുൺ കെ കരുണ്‍, റോബിൻ ജോയ്,
രഞ്ജു വി തങ്കപ്പൻ,
രൂപേഷ് ,ധന്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.















