പത്തനംതിട്ട: മല്ലപ്പള്ളി മേഖലയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ചിരുന്ന പ്രതികള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി ജലാല്‍ സുന്ദര്‍, പശ്ചിമ ബംഗാള്‍ സ്വദേശി സുര്‍ജിത് , മല്ലപ്പള്ളി പാടിമണ്‍ സ്വദേശി സജിത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മല്ലപ്പള്ളിയില്‍ ഗ്രാനൈറ്റ് വില്‍പന നടത്തുന്നവരാണ് പിടിയിലായവര്‍.പിടിയിലായവരില്‍ ജലാല്‍ സുന്ദര്‍ ആണ് കട ഉടമ. ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി സെമിത്തേരികളില്‍ കല്ലറകളില്‍ പിടിപ്പിച്ചിരുന്ന ഗ്രാനൈറ്റ് മോഷണം തുടങ്ങിയത്.
ഒരു കല്ലറയില്‍ നിന്നും മോഷ്ടിക്കുന്ന ഗ്രാനൈറ്റ് മറ്റൊരു കല്ലറയിലേക്കായി നല്‍കും. ഇതുവരെ മല്ലപ്പള്ളി ഭാഗത്തെ മൂന്നു പള്ളികളിലെ സെമിത്തേരിയില്‍ പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നു.















