
ന്യൂദല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി മാസം ഒരു യുദ്ധക്കപ്പല്‍ എന്ന രീതിയില്‍ ഇന്ത്യ പുറത്തിറക്കിക്കുകയാണ്. ഇന്ത്യന്‍ നേവിയുടെ പക്കല്‍ ഇപ്പോള്‍ ആകെ 200 കപ്പലുകളാണ് ഉള്ളത്. അതില്‍ 140 മുതല്‍ 150 വരെ യുദ്ധക്കപ്പലുകളേ ഉള്ളൂ. യുദ്ധക്കപ്പലുകളുടെ എണ്ണം 2035 ആകുമ്പോഴേക്ക് 200 ആക്കി വര്‍ധിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
ഡിസ്ട്രോയര്‍, ഫ്രിഗേറ്റുകള്‍, കോര്‍വെറ്റുകള്‍ എന്നിങ്ങനെ മൂന്ന് തരം യുദ്ധക്കപ്പലുകളാണ് നിലവില്‍ ഉള്ളത്. ഇതില്‍ ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഡിസ്ട്രോയറുകള്‍. അതിനേക്കാള്‍ അല്‍പം വലിപ്പം കുറഞ്ഞതാണ് ഫ്രിഗേറ്റുകള്‍. ഇതിനേക്കാളെല്ലാം വലിപ്പം കുറഞ്ഞവയാണ് കോര്‍വെറ്റുകള്‍.
യുദ്ധക്കപ്പലുകളില്‍ സ്റ്റെല്‍ത്ത് (ശത്രു അറിയാതെ കടലില്‍ മറഞ്ഞിരിക്കാനുള്ള കഴിവ്), ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റുകള്‍ (കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് മിസൈല്‍ അയയ്‌ക്കാനുള്ള കഴിവ്) എന്നീ സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മുന്‍പന്തിയിലാണ്. ഒരു പക്ഷെ ഇക്കാര്യത്തില്‍ അമേരിക്കയോട് പോലും കിടപിടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും.
പക്ഷെ അന്തര്‍വാഹിനികളുടെ കാര്യത്തില്‍ ഇന്ത്യ പിറകിലാണ്. ഇക്കാര്യത്തില്‍ ചൈനയും പിറകിലാണ്. റഷ്യയും അമേരിക്കയും ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ വികസിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയുടെ കയ്യില്‍ 21 അന്തര്‍വാഹിനികളേ ഉള്ളൂ. അത് മാറ്റിയെടുക്കാനുള്ള പദ്ധതിയാണ് പ്രൊജക്ട് 75, 76, 77 എന്നിവ. ഇതില്‍ പ്രൊജക്ട് 75 വഴി ഒമ്പത് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ പോവുകയാണ്. ഇതിനായി ജര്‍മ്മനിയുടെ തൈസന്‍ക്രപ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് നിര്‍മ്മിക്കുക. എയര്‍ ഇന്‍ഡിപെന്‍റന്‍റ് പ്രൊപ്പല്‍ഷല്‍ ടെക്നോളജി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്തര്‍വാഹനികളായിരിക്കും ഇവ. അതായതി മൂന്നാഴ്ച വരെ സമുദ്രത്തിന്റെ ഉപരിതലത്തിലേക്ക് എത്താതെ മുങ്ങിക്കിടക്കാവുന്ന അന്തര്‍വാഹിനികളെയാണ് എയര്‍ ഇന്‍ഡിപെന്‍റന്‍റ് പ്രൊപ്പല്‍ഷല്‍ ടെക്നോളജിയുള്ള അന്തര്‍വാഹിനി.
പ്രൊജക്ട് 76ല്‍ ആറ് ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനകള്‍ നിര്‍മ്മിക്കും. ഇവയുടെ രൂപകല്‍പനയും നിര്‍മ്മാണവും ഇന്ത്യ തന്നെയാണ് നിര്‍വ്വഹിക്കുക. പ്രൊജക്ട് 77ല്‍ ആണവോര്‍ജ്ജത്തില്‍ പ്രവര‍്ത്തിക്കുന്ന അന്തര്‍വാഹിനകളാണ് ഇന്ത്യ നിര്‍മ്മിക്കുക.
കഴിഞ്ഞ ഏതാനും മാസങ്ങളായി മാസം ഒരു യുദ്ധക്കപ്പല്‍ എന്ന രീതിയില്‍ ഇന്ത്യ പുറത്തിറക്കിക്കുകയാണ്.
200 കപ്പലുകളാണ്. അതില്‍ 140 മുതല്‍ 150 വരെ യുദ്ധക്കപ്പലുകളാണ്. യുദ്ധക്കപ്പലുകളുടെ എണ്ണം 2035 ആകുമ്പോഴേക്ക് 200 ആക്കി വര്‍ധിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. കപ്പലുകളുടെ എണ്മം, കപ്പലുകളുടെ ഭാരം എന്നിവ ചേര്‍ത്തുള്ള ടണ്ണേജിന്റെ കാര്യത്തില്‍ ചൈന ലോകത്ത് തന്നെ ഒന്നാമതാണ്. ഈയിടെയാണ് ചൈന അമേരിക്കയെ മറികടന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ നാലാംസ്ഥാനത്താണ്. ഇതില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന റഷ്യയെ മറികടക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്രം, ചൈനയുടെ തീരത്തുള്ള ഇന്തോ-പസഫിക് സമുദ്രാം എന്നിവയില്‍ നാവികശക്തി വളര്‍ത്തുക എന്നതാണ് ഇന്ത്യയുടെ തന്ത്രം.
ഈയിടെ ഇന്ത്യ അഞ്ച് യുദ്ധക്കപ്പലുകള്‍ ഒന്നിച്ച് പുറത്തിറക്കിയിരുന്നു. പ്രൊജക്ട് 17 എയുടെ ഭാഗമാുള്ള രണ്ട് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ (ഐഎന്‍എസ് ദുനാഗിരി, ഐഎന്‍എസ് മഹേന്ദ്രഗിരി), രണ്ടെണ്ണം ആന്‍റിസബ്മറൈന്‍ ഷാലോ വാട്ടര്‍ വാര്‍ഫെയര്‍ ക്രാഫ്റ്റാണ്. ഒരെണ്ണം റിസര്‍ച്ച് വെഹിക്കിള്‍ ആണ്. സമുദ്രത്തിന്റെ ഒഴുക്ക് തുടങ്ങി എല്ലാം അറിയാന്‍ ശേഷിയുള്ളതാണ് റിസര്‍ച്ച് വെഹിക്കിള്‍.