Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് നിങ്ങൾക്ക് വാട്സാപ്പ് സന്ദേശം അയച്ചോന്ന് തുഹിൻ സിൻഹ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 06:25 pm IST
inIndia

ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ അത്താഴവിരുന്നിന് വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരിൽ 80 ശതമാനവും നോൺ-വെജിറ്റേറിയനാണെന്നും ഇന്ത്യൻ നോൺ-വെജിറ്റേറിയൻ ഭക്ഷണം വളരെ രുചികരമാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

ഇന്നലെ രാത്രിയാണ് ബ്രിക്സിലെ അതിഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അത്താഴ വിരുന്നൊരുക്കിയത്. പൂര്‍ണമായും സസ്യാഹാരങ്ങളാണ് മെനുവില്‍ ഉണ്ടായിരുന്നത്. കാണ്ഡ്വി, പനീർ ലബാബ്ദർ, ഗുച്ചി മാർമിക്, മില്ലറ്റ് പുലാവ്, മഷ്‌റൂം ഗലോട്ടി, ജലേബി തുടങ്ങിയവയായിരുന്നു അത്താഴ വിരുന്നിലെ പ്രധാന വിഭവങ്ങൾ.

ഹിമാലയൻ താഴ്‌വരകൾ മുതൽ ദക്ഷിണേന്ത്യ വരെയുള്ള വിഭവങ്ങളും ഗുജറാത്തി രുചികളും ഡൽഹിയുടെ പ്രശസ്തമായ മധുരപലഹാരങ്ങളും അടങ്ങിയതായിരുന്നു വിരുന്ന്. വിരുന്നിന്റെ അവസാനം പഴയ ഡൽഹിയുടെ പ്രശസ്തമായ മധുരപലഹാരങ്ങളാണ് വിവിഐപി അതിഥികൾക്ക് നൽകിയത്. ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം വിത്ത് ജലേബി, ഷഹ്തൂത് ഫിർനി എന്നിങ്ങനെയായിരുന്നു മെനു.

അതേസമയം രാഹുലിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തി. “ആഗോളതലത്തിൽ സമവായം ഉണ്ടാക്കുന്ന ശക്തിയായി ഇന്ത്യ ഉയർന്നു വരുന്നത് കാണുമ്പോൾ കോൺഗ്രസ് അസ്വസ്ഥരാണ്,” എന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. കോൺഗ്രസ് എന്തുകൊണ്ടാണ് രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്ന് ഒരു ചെറിയ വിഭാഗമായി മാറിയതെന്ന് ഇതിലൂടെ മനസിലാക്കാമെന്നാണ് മറ്റൊരു ബിജെപി ദേശീയ വക്താവായ തുഹിൻ സിൻഹ പറയുന്നത്.

“രാജ്യത്ത് ഉത്തരവാദിത്തബോധമുള്ള അല്ലെങ്കിൽ വിവേകമുള്ള ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അഭിനന്ദിക്കുമായിരുന്നു. ന്യൂഡൽഹി പ്രഖ്യാപനത്തിലൂടെ ഇന്ത്യ കൈവരിച്ചത് ചരിത്രപരമായ നേട്ടമാണ്. എല്ലാ ഗൗരവകരമായ ആഗോള വിഷയങ്ങളിലും എല്ലാ ബ്രിക്സ് രാജ്യങ്ങളും ഒരേ സ്വരത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നത് ആദ്യമായാണ് കാണാനായത്. ഇതിനുമുമ്പ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.

“എന്നാൽ രാഹുൽ ഗാന്ധി – അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം പ്രതീക്ഷിക്കുന്നത് അമിതപ്രതീക്ഷയാകും – എപ്പോഴും കേൾക്കാറുള്ള അതേ അർത്ഥശൂന്യവും നിസ്സാരവുമായ പരാമർശങ്ങൾ ആവർത്തിക്കുന്നു; ഇപ്പോൾ ഒരു ‘നരാസ് ഫുഫ’യുടെ (അസംതൃപ്തനായ അമ്മാവൻ) മനോഭാവമാണ് അദ്ദേഹം ആഗോള വേദിയിലും പ്രകടിപ്പിക്കുന്നത്,” സിൻഹ പറഞ്ഞു.

“ഇന്നലത്തെ അത്താഴവിരുന്നിലേക്ക് നിങ്ങളുടെ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാത്തതുകൊണ്ടാണോ അവർ പങ്കെടുക്കാതിരുന്നത്? അതോ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് നിങ്ങൾക്ക് വാട്സാപ്പ് സന്ദേശം അയച്ചോ?”സിൻഹ പറഞ്ഞു

Tags: rahulBRICS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

India

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

മോദിയുടെ ഭരണത്തില്‍ സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.