ന്യൂഡൽഹി : ഡല്‍ഹിയിലെ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തിനിടെ അറസ്റ്റിലായതിന് ശേഷം പൊലീസ് വാനില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമം. വാനിന്റെ ജനല്‍ വഴിയാണ് രാഹുല്‍ പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചത്.
ആകാശവാണി ഭവന് മുന്നിൽ സമരം ചെയ്ത രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബെഹനാൻ തുടങ്ങിയ എം.പിമാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.വാഹനത്തിൽ കയറ്റിയ ശേഷമാണ് കസ്റ്റഡിയിൽ നിന്ന് പുറത്തേക്ക് കടക്കാൻ രാഹുൽ ശ്രമിച്ചത്.
ആകാശവാണി ഭവനകത്തും പുറത്തും തടിച്ചുകൂടിയ പ്രതിഷേധക്കാരെയും കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ പ്രവർത്തകരെയും പൊലീസ് വാഹനങ്ങളിൽ കയറ്റി മാറ്റിയിട്ടുണ്ട്.
















