കൊല്ലം:മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ ക്രമക്കേടുകളില്‍ നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. പിഴ ഈടാക്കും.ജില്ലാ കലക്ടര്‍ക്ക് അടിയന്തര റിപ്പോര്‍ട്ട് നല്‍കും. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് ക്രമക്കേട് കണ്ടെത്തിയത്.
ലീഗല്‍ മെട്രോളജിയും ഭക്ഷ്യസുരക്ഷാ വകുപ്പുമാണ് നടപടി സ്വീകരിച്ചത്.പോപ്പ്‌കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫെറ്റീരിയയിലെ വൃത്തിഹീന സാഹചര്യം ചൂണ്ടിക്കാട്ടിയുമാണ് നോട്ടീസ് നല്‍കിയത്.
തിയേറ്ററിന്റെ കഫറ്റീരിയയില്‍ നിന്നും കാലാവധി കഴിഞ്ഞ പാല്‍ പിടിച്ചെടുത്തു.മൂന്ന് ദിവസം പഴകിയ പാലാണ് പിടിച്ചെടുത്തത്. ഇവിടെ ഉപയോഗിച്ചിരുന്ന ഫ്രീസറില്‍ മതിയായ അറ്റകുറ്റപ്പണികളും നടത്തിയിരുന്നില്ല.ഐസ്‌ക്രീമുകള്‍ അടക്കം ഭക്ഷ്യ സാധനങ്ങള്‍ തുറന്ന നിലയില്‍ ഫ്രീസറില്‍ വച്ചിരുന്നതില്‍ മുടിയും പ്രാണികളുമടക്കം വീണ നിലയിലായിരുന്നു.സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംയുക്ത സംഘമാണ് തിയേറ്ററുകളില്‍ പരിശോധന നടത്തിയത്.
















