ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് ബോളിവുഡ് ആശങ്കയിലാണ് . സൽമാൻ ഖാനടക്കം സുരക്ഷ വർധിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ടൈഗർ ഷ്രോഫിന്റെ അമ്മ ആയിഷ ഷ്രോഫിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ചർച്ചയായിരിക്കുന്നത് . ശ്രീ ഹനുമാനിലുള്ള തന്റെ വിശ്വാസം പ്രകടിപ്പിച്ചാണ് ആയിഷയുടെ പോസ്റ്റ്.
ഹനുമാന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണ് തന്റെ മകൻ സുരക്ഷിതമായി രക്ഷപ്പെട്ടതെന്ന് ആയിഷ പറയുന്നു . ടൈഗറിന്റെ കാറിന്റെ ഡാഷ്ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന ഹനുമാൻ ചാലിസയുടെ ചിത്രവും ആയിഷയുടെ പോസ്റ്റിൽ കാണാം. ടൈഗർ കാറിന്റെ ഡാഷ്ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന ഹനുമാൻ ചാലിസയാണ് ഫോട്ടോയിൽ കാണിച്ചിരിക്കുന്നത്.
ഹനുമാൻ തന്റെ മകനെ സംരക്ഷിച്ചുവെന്നും ഹനുമാൻ ചാലിസയ്ക്ക് അപാരമായ ശക്തിയുണ്ടെന്നുമായിരുന്നു ആയിഷയുടെ പോസ്റ്റ് . ആയിഷ ഷ്രോഫിന്റെ പോസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഫോട്ടോയും വൈറലാകുകയാണ്. ടൈഗർ ഷ്രോഫ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുമായി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്.











