ന്യൂദല്‍ഹി: ഉബര്‍, ഒല, റാപ്പിഡോ പോലുള്ള ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതി ടാക്‌സി ഹെയ്ലിംഗ് പ്ലാറ്റ്ഫോമുകള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചു.
ആദിത്യ സെഹ്ഗാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹര്‍ജി ഇനി ഡിസംബര്‍ 16 ന് പരിഗണിക്കും.
ദല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ആപ്പ് അധിഷ്ഠിത കമ്പനികള്‍ രണ്ട് ലക്ഷത്തിലധികം ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ രാത്രിയില്‍ ഡ്രൈവര്‍മാര്‍ അവര്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പോലും പരിശോധിക്കുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ആപ്പില്‍ കാണിച്ചിരിക്കുന്ന ഡ്രൈവറും വാഹനവും തന്നെയാണ് എത്തുന്നതെന്ന് ഉറപ്പാക്കാനും നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
















