Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 08:17 am IST
inFootball

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനന്‍ തലസ്ഥാന നഗരം ബ്യൂണസ് അയേഴ്‌സിലെ വിഖ്യാതമായ ലാ ബോംബൊണേറ സ്‌റ്റേഡിയത്തില്‍ കൊപ്പ അര്‍ജന്റീന പോരാട്ടം നടക്കുകയായിരുന്നു. പരമ്പരാഗത വൈരികളായ ബൊക്ക ജൂനിയേഴ്‌സും വെലെസ് സാര്‍സ്ഫീല്‍ഡും പന്തുതട്ടുന്ന കളിത്തട്ട്. എന്നാല്‍ മത്സരത്തിന്റെ പത്താം മിനിറ്റില്‍ റഫറിയുടെ വിസില്‍ മുഴങ്ങി. ഫൗളോ ഓഫ്‌സൈഡോ ആയിരുന്നില്ല അത്, കാല്‍പന്ത് ലോകത്തെ എക്കാലത്തെയും വിസ്മയം ലയണല്‍ ആന്ദ്രേസ് മെസിയെന്ന തങ്ങളുടെ പ്രിയപ്പെട്ട പത്താം നമ്പറുകാരന് മുന്നില്‍ രാജ്യം കൈകൂപ്പിയ നിമിഷം, പത്താം മിനിറ്റിലേക്ക് ക്ലോക്ക് കടന്നയുടന്‍ ഇരുടീമിലെയും താരങ്ങള്‍ കളിയവസാനിപ്പിച്ച് ഒരുമിച്ച് നിന്നു.

സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് ഒരൊറ്റ സ്വരത്തില്‍ ആര്‍ത്തുവിളിച്ചു: ‘മെസ്സീ… മെസ്സീ…’ ക്ലബ്ബ് വൈര്യങ്ങളും പോയിന്റ് പട്ടികകളും അലിഞ്ഞുപോയ ആ നിമിഷത്തില്‍, ഇരുടീമുകളിലെയും കളിക്കാരുടെയും കാണികളുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ആകാശ നീലയും വെള്ളയും വരകളുള്ള ആ കുപ്പായം അഴിച്ചുവെക്കുകയാണെന്ന് മെസി പ്രഖ്യാപിച്ചതിന് പിന്നാലെ അര്‍ജന്റീനിയന്‍ മണ്ണ് തങ്ങളുടെ രക്ഷകന് നല്‍കിയ ഏറ്റവും ഹൃദയസ്പര്‍ശിയായ യാത്രാമൊഴിയായിരുന്നു അത്.

രണ്ട് പതിറ്റാണ്ടുകാലം ആ ജേഴ്‌സിയെ സ്വന്തം ജീവശ്വാസം പോലെ കൊണ്ടുനടന്ന നായകനാണ് പടിയിറങ്ങുന്നത്. തോല്‍വികളുടെ കയ്‌പുനീരും വിമര്‍ശനങ്ങളുടെ കല്ലേറുകളും ഏറ്റുവാങ്ങി ഒടുവില്‍ ഖത്തറിലെ സുവര്‍ണ്ണ രാവില്‍ ലോകകിരീടമുയര്‍ത്തി ഒരു ജനതയുടെ മൂന്നര പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച പോരാളി. 207 മത്സരങ്ങള്‍, 125 ഗോളുകള്‍, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍, ഒരു ലോകകപ്പ്… റെക്കോര്‍ഡുകളുടെ കണക്കുപുസ്തകങ്ങള്‍ക്കപ്പുറം ഓരോ അര്‍ജന്റീനക്കാരന്റെയും ഹൃദയത്തിലാണ് മെസി ഇടംനേടിയത്.

‘ഈ തീരുമാനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു, ഇപ്പോഴും എന്റെ ഉള്ളം പിടയുന്നുണ്ട്… പക്ഷേ സമയമായി എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇനി ഞാനും നിങ്ങളിലൊരാളായി ഗാലറിയിലിരുന്ന് ഈ ടീമിനായി ആര്‍ത്തുവിളിക്കും.’തന്റെ അച്ഛന്‍ ഹോര്‍ഹെ മെസിയുടെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കി മെസി കുറിച്ച വിടവാങ്ങല്‍ വാക്കുകള്‍ ഫുട്‌ബോള്‍ ലോകത്തെയാകെ കണ്ണീരിലാഴ്‌ത്തിയിരുന്നു. ആ വാക്കുകള്‍ക്കുള്ള നാടിന്റെ മറുപടിയായിരുന്നു ലാ ബോംബൊണേറയിലെ പത്താം മിനിറ്റ്. കളിക്കളത്തില്‍ ഇനി ആ മാന്ത്രിക ഇടങ്കാലനക്കങ്ങള്‍ അര്‍ജന്റീന ജേഴ്‌സിയില്‍ കാണാനാവില്ലെങ്കിലും, മെസി കോറിയിട്ട വസന്തം ലോകമുള്ളിടത്തോളം കാലം മായാതെ നില്‍ക്കും.

Tags: Lionel MessiArgentina football teamArgentina Football Associationtribute to Messi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.