കോഴിക്കോട്:സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. കുറ്റ്യാടി നരിക്കൂട്ടും ചാലില്‍ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു അപകടം.
തൊട്ടില്‍പാലത്ത് നിന്നും വടകരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിര്‍ദശയില്‍ നിന്ന് വളവും കയറ്റി വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുക ആയിരുന്നു.ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിരക്ഷാ സേന എത്തി ലോറിയുടെ ക്യാബിന്‍ പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
പരിക്കേറ്റവര്‍ക്ക് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.ഇതില്‍ 15 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.15 പേര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
















