കൊച്ചി : നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നാട്ടുകാർ മർദ്ദിച്ചത്.
ആശുപത്രിയിൽനിന്നു സുഹൈലിനെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ, ‘നിന്റെ അച്ഛൻ എവിടെയെടാ’ എന്ന് ചോദിച്ചായിരുന്നു തല്ലിയത്. അപകടത്തിനു ശേഷം, എന്തുവന്നാലും എന്റെ വാപ്പ നോക്കുമെന്നായിരുന്നു സുഹൈലിന്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
അപകടമുണ്ടാക്കിയ ആഡംബരകാര്‍ സുഹൈലിന് പിറന്നാള്‍ സമ്മാനമായി ലഭിച്ചതാണ്. രാജഗിരി കോളജില്‍ ബിരുദ വിദ്യാര്‍ഥിയായ സുഹൈലിന് കോളജില്‍ പോകാനുള്ള സൗകര്യത്തിനായാണ് വാഹനം സമ്മാനിച്ചത്. വിഡിയോ സമ്മാനമായി നല്കുന്ന വിഡിയോ സുഹൈലിന്റെ മാതാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഡിസംബറില്‍ പിറന്നാളായിരുന്നുവെങ്കിലും അന്ന് വണ്ടി ഇറക്കാന്‍ പറ്റിയില്ലെന്നും മകന്റെ ഡ്രീം വാഹനമാണിതെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
















