ന്യൂദല്‍ഹി: ‘വോട്ട് ചോർച്ച’ (vote chori) സംബന്ധിച്ച നിവേദനം സമർപ്പിക്കാനായി കൂടിക്കാഴ്ച നടത്തണമെന്ന ‘ഇന്ത്യ’ സഖ്യ നേതാക്കളുടെ ആവശ്യം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) ജസ്റ്റിസ് സൂര്യ കാന്ത് നിരസിച്ചു
സുപ്രീം കോടതിയിലേക്ക് ഇന്ത്യാമുന്നണി നടത്തുന്ന മാർച്ചിന് മുന്നോടിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ‘ഇന്ത്യ’ സഖ്യത്തിന്റെ പദ്ധതി. ഇതോടെ തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിന് മുന്നോടിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണാനുള്ള രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യാമുന്നണി നേതാക്കളുടെ നീക്കം പൊളിഞ്ഞു.
.കൂടിക്കാഴ്ച നിരസിച്ചുകൊണ്ടുള്ള സന്ദേശം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇമെയിൽ വഴിയാണ് അയച്ചത്. ഈ മറുപടിയിൽ കൂടിക്കാഴ്ച നിരസിക്കാനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 10-ന് പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക് നടത്താൻ നിശ്ചയിച്ചിട്ടുള്ള മാർച്ചിന് മുന്നോടിയായാണ് ഈ നടപടി.
















