ന്യൂദല്‍ഹി: സിജെപിയുടെ ജന്തര്‍മന്തര്‍ സമരത്തില്‍ ഒരു ചെറിയ പെണ്‍കുട്ടിയെക്കൊണ്ട് എടുത്താല്‍ പൊന്താത്ത കാര്യങ്ങള്‍ പറയിക്കുന്നത് ആരാണ്? സിജെപി സമരത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയമുണര്‍ത്തുന്നതാണ് ഈ വീഡിയോ.
Remember Nishu Azad, from CJP Jantar Mantar protest..??
The loudmouth shouting "Modi ke tervi ka khana" at Jantar Mantar?Today she finally got fed her OWN medicine.
Now watch her cry victim all day long. This is going to be epic. pic.twitter.com/X5wyBLlziC
— Omkar Rathore (@omiverseglobal) October 10, 2026
ജന്തര്‍മന്തറില്‍ സമൂസ കഴിക്കുന്ന ഒരു സംഘത്തിനിടയില്‍ നിന്നും ഒരു പെണ്‍കുട്ടി വിളിച്ചുപറയുകയാണ് ഇത് മോദി മരിച്ചതിന്റെ 13ാംനാളിലെ ഭക്ഷണമാണ് എന്ന്. എന്നിട്ട് ആ പെണ്‍കുട്ടി ഒരു സമൂസയെടുത്ത് നീട്ടുകയാണ്. ഈ വീഡിയോ ആ പെണ്‍കുട്ടി ചെയ്തതല്ല. ഈ ഡയലോഗും ആ പെണ്‍കുട്ടിയുടേതല്ലെന്ന് വ്യക്തം. അപ്പോള്‍ മോദിയുടെ മരണം ആഗ്രഹിക്കുന്ന ക്രിമിനലുകള്‍ ഈ സംഘത്തിലുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ഇതുകൊണ്ടൊക്കെയാണ് സിജെപി സമരം നിഷ്കളങ്കമല്ലെന്ന് പറയുന്നത്.
പക്ഷെ പിന്നീട് ആ പെണ്‍കുട്ടിയെ കാണാന്‍ മോദീഭക്തരായ ഒരു സംഘം യുവാക്കള്‍ എത്തുന്നത് മറ്റൊരു വീഡിയോയില്‍ കാണാം. അവര്‍ ഈ പെണ്‍കുട്ടിക്ക് താക്കീത് നല്‍കി തിരിച്ചുപോവുകയാണ്.
മോദിയുടെ ഖബര്‍സ്ഥാന്‍ എന്ന് പറഞ്ഞ് കഴികുത്തിയ ജെഎന്‍യുവിലെ പെണ്‍കുട്ടികളുടെ വീഡിയോ ഒരു മാസം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
















