കൊല്ലം: മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസിവര്യനും പ്രമുഖ ആയുര്‍വേദ പണ്ഡിതനും ഡോക്ടറുമായ സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി. കുറച്ചുനാളായി ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച രാത്രി 9 മണിക്ക് അമൃതപുരിയില്‍ നടക്കും.
അമൃതപുരി അമൃത സ്‌കൂള്‍ ഓഫ് ആയൂര്‍വേദയുടെ ഡീനും അമൃത ആയൂര്‍വേദ ആശുപത്രി മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 1991-ല്‍ മാതാ അമൃതാനന്ദമയീ മഠത്തില്‍ ചേര്‍ന്ന അദ്ദേഹം, ആയുര്‍വേദ വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
ലളിതാ സഹസ്രനാമം, സൗന്ദര്യലഹരി, അഭിരാമി അന്താദി, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളെ അധികരിച്ച് നടത്തിയ പ്രഭാഷണങ്ങളും വ്യാഖ്യാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
















