Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2026, 07:26 am IST
inKerala

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 2018 മുതല്‍ നടന്ന വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിടാത്തതില്‍ ദുരൂഹത. ഗുരുതരമായ കൃത്യവിലോപം നടന്നിട്ടും വിവരം പുറത്തുവിടാതെ മൂടിവെച്ചതായും ആക്ഷേപം.

വീഴ്ച തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവയ്‌ക്കാന്‍ വി.സി ഡോ. സിസ തോമസ് വിസമ്മതിച്ചിരുന്നു. അസിസ്റ്റന്റ് മുതല്‍ ജോയിന്റ് രജിസ്ട്രാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഒപ്പിട്ട് സുതാര്യത ഉറപ്പാക്കേണ്ടതായിരുന്നു.

സൂക്ഷ്മപരിശോധനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പ് നല്‍കിയ മാര്‍ക്ക് ലിസ്റ്റിലെ യഥാര്‍ത്ഥ മാര്‍ക്കുകളും ടാബുലേഷന്‍ രജിസ്റ്ററിലെ മാര്‍ക്കുകളും തമ്മില്‍ വ്യത്യാസമുള്ളതായും കണ്ടെത്തലുണ്ട്. രജിസ്റ്ററിലെ മാര്‍ക്കുകളും കോഴ്സ് കോഡുകളുമെല്ലാം ഡിജിറ്റല്‍ സംവിധാനത്തില്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരും ആ കാലയളവില്‍ ജോലി ചെയ്തിരുന്ന വിരമിച്ച ഉദ്യോഗസ്ഥരെ കൊണ്ടും രജിസ്റ്ററില്‍ ഒപ്പ് വയ്‌പ്പിക്കണമെന്ന് ജൂലൈ 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.

പ്രത്യേക അജണ്ടയായി സിന്‍ഡിക്കേറ്റ് യോഗം നടന്നുകൊണ്ടിരിക്കേ പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരാണ് ഈ അജണ്ട മുന്നോട്ടുവച്ചത്. വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി മാര്‍ച്ചിനിടയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ കൂടാതെ സിന്‍ഡിക്കേറ്റ് യോഗം തീരുമാനം അംഗീകരിച്ചു.

മിനിറ്റ്‌സ് അടിസ്ഥാനമാക്കി സര്‍വകലാശാല ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞ് പോയവരെ ബന്ധപ്പെട്ടു. ചിലര്‍ പിന്നാലെ എത്തി രജിസ്റ്ററില്‍ ഒപ്പും വച്ചു.

വിരമിച്ചവര്‍ ഒപ്പുവച്ചെങ്കിലും നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ മാര്‍ക്കില്‍ വ്യത്യാസമുള്ളതിനാല്‍ ഇതിന് തയാറായിട്ടില്ല. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ സര്‍വകലാശാല രേഖകളില്‍ വീണ്ടും ഒപ്പുവയ്‌ക്കുന്നത് ചട്ടവിരുദ്ധവും കുറ്റകരവുമാണ്. 2018 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇതേവരെ നല്‍കിയിട്ടുള്ളത്.

ഈ കാലയളവില്‍ ഡോ. ധര്‍മ്മരാജ് അടാട്ടായിരുന്നു വൈസ് ചാന്‍സലര്‍. പുതുതായി ചുമതലയേറ്റ സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

ഒരു വശത്ത് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം നടത്തുകയും മറുവശത്ത് വസ്തുതകള്‍ മറച്ചുവച്ച് തങ്ങള്‍ക്ക് വേണ്ട തീരുമാനങ്ങള്‍ക്ക് സാഹചര്യമൊരുക്കുകയുമാണ് ചില ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. രജിസ്റ്ററില്‍ രേഖപ്പെടുത്താതെ ഈ കാലയളവില്‍ പരീക്ഷ പാസായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി ആക്ഷേപമുണ്ട്.

പരീക്ഷാ വിഭാഗത്തിലെ മേല്‍പ്പറഞ്ഞ ക്രമക്കേടുകള്‍ കണ്ടുപിടിച്ചതാണ് വി.സി ഡോ. സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തിന് ഇളക്കിവിടാന്‍ കാരണമായത്.
ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

Tags: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലKalady Sree Shankaracharya Sanskrit UniversitySree Sankaracharya University of SanskritStudents' degree certificatestabulation registers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

Editorial

സര്‍വകലാശാലകളിലെ ഇടതുപക്ഷ തേര്‍വാഴ്ച

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.