തിരുവനന്തപുരം:നിയന്ത്രണം വിട്ട കാര്‍ മൂന്ന് സ്‌കൂട്ടറുകളിലിടിച്ച് അപകടം.പോത്തന്‍കോട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിയോടെ ആയിരുന്നു സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതിക്കും കാറിനുള്ളിലുണ്ടായിരുന്ന കുട്ടിക്കുമാണ് പരിക്കേറ്റത്.
കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നാണ് അറിയുന്നത്.സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്നയാളെയും പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
















