Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Oct 14, 2026, 01:00 pm IST
inKerala, Thiruvananthapuram

കോവളം: വിഴിഞ്ഞം അടിമലത്തുറ തീരത്ത് ഇന്നലെ നാടിനെ അമ്പരപ്പിച്ച് രണ്ട് കൂറ്റന്‍ അത്യാധുനിക വാഹനങ്ങള്‍ കടലില്‍ നിന്ന് കരയിലേക്ക് ഓടിക്കയറി. തിരമാലകളെ തള്ളിനീക്കി, പൊടി പറത്തി മണല്‍പ്പരപ്പില്‍ ഉറച്ചുനിന്ന വാഹനങ്ങളില്‍ സൈനികരെയും കണ്ടതോടെ നാട്ടുകാരും വിദേശികളായ സഞ്ചാരികളും ആദ്യം ഒന്നു ഞെട്ടി. യുദ്ധക്കപ്പല്‍ മാതൃകയിലുള്ള ഈ വാഹനങ്ങളുടെ അപ്രതീക്ഷിത വരവ് കാട്ടുതീ പോലെ തീരദേശം മുഴുവന്‍ പരക്കുകയായിരുന്നു. ഒടുവില്‍ പോലീസും കോസ്റ്റ് ഗാര്‍ഡ് സംഘവും തീരദേശ പോലീസും സ്ഥലത്തെത്തി കാര്യങ്ങള്‍ തിരക്കിയതോടെയാണ് നാട്ടുകാരുടെ പേടിയകന്നത്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനായി നിര്‍മ്മിച്ച എച്ച് 561, എച്ച് 562 എന്നീ രണ്ട് എയര്‍ പുഷിംഗ് വെസല്‍(ഹോവര്‍ ക്രാഫ്റ്റ്) കപ്പലുകളാണ് കൗതുകക്കാഴ്ചയൊരുക്കി അടിമലത്തുറയിലെത്തിയത്. ഗോവ ഷിപ്പിയാര്‍ഡില്‍ നിന്ന് കമ്മീഷന്‍ ചെയ്തതിനു ശേഷം മംഗലാപുരം, കൊച്ചി വഴിയാണ് ഇവ വിഴിഞ്ഞത്ത് എത്തിയത്.

കേരളത്തിലെ വിവിധ തീരമേഖലകളില്‍ ഇവയ്‌ക്ക് എത്രത്തോളം സുഗമമായി കയറിയിറങ്ങാന്‍ സാധിക്കും എന്ന് പരിശോധിക്കുന്ന സര്‍വ്വേയുടെ ഭാഗമായാണ് ഇവയുടെ വരവ് എന്നാണ് അധികൃതര്‍ പറയുന്നത്. വേഗതയുടെ കാര്യത്തില്‍ ‘കടലിലെ പറക്കുംതളിക’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ കടല്‍യോദ്ധാക്കള്‍ തീരസംരക്ഷണ സേനയ്‌ക്ക് വലിയ കരുത്താണ് പകരുന്നത്.

മണിക്കൂറില്‍ 96 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിച്ച് ഏത് പ്രതികൂല സാഹചര്യത്തിലും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നത് ഇവയുടെ പ്രത്യേകതയാണ്. മൂന്ന് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ 16 സൈനികരാണ് ഓരോ കപ്പലിലുമുള്ളത്. ശത്രുക്കളെ പ്രതിരോധിക്കാന്‍ ഷാര്‍പ്പ് ഫൈറ്റിംഗ് തോക്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളും കപ്പലിലുണ്ട്. കാഴ്ചയില്‍ പറക്കുംതളിക മാതൃകയിലുള്ള ഇവയുടെ റബ്ബര്‍ നിര്‍മ്മിത അടിഭാഗത്ത് കാറ്റ് നിറച്ച് കടലിലൂടെ വേഗത്തില്‍ പായാന്‍ സാധിക്കും. കരയില്‍ കയറിയ ശേഷം കാറ്റ് ഊരിവിട്ട് പതുങ്ങി കിടക്കാനുള്ള പ്രത്യേക ശേഷിയും ഇതിലുണ്ട്.

കരയിലെത്തിയ കപ്പലിനെ കൗതുകത്തോടെ ചിത്രങ്ങള്‍ പകര്‍ത്താനും ഈ അതിശയ വാഹനങ്ങള്‍ കാണാനുമായി വലിയ ജനക്കൂട്ടമാണ് തീരത്ത് എത്തിയത്. കൊച്ചിയില്‍ നിന്ന് വെറും മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ഈ കടല്‍യോദ്ധാക്കള്‍ അടിമലത്തുറ തീരത്തടുത്തത്. വിഴിഞ്ഞത്തെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി തൂത്തുക്കുടി വഴി കൊല്‍ക്കത്തയിലെ ഹല്‍ദിയിലേക്ക് യാത്ര തിരിക്കുന്ന കപ്പലുകള്‍ ഇപ്പോള്‍ തീരദേശവാസികള്‍ക്ക് വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്.

Tags: Adimalathura BeachIndian Coast Guard OperationsKerala CoastlineVizhinjamIndian Coast Guardmaritime security/HovercraftH561 HovercraftH562 Hovercraft
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

Kerala

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍
Kerala

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.