ശശികല ടീച്ചർ
മനുസ്മൃതി എന്താ പറഞ്ഞിരിക്കുന്നത്?
ഈ ഒരു ശ്ളോകമല്ലേ ആകെ അറിയൂ!
*പിതാരക്ഷതി കൗമാരേ”*
ഇന്ദിരാ നെഹറ്റു വിനെ രക്ഷപ്പെടുത്തി ഇന്ദിരാ ഗാന്ധിയെന്ന ഏകാധിപതിയാക്കി വളർത്തിയത് നെഹ്റു എന്ന പിതാവല്ലേ ഗാന്ധിക്കുട്ടാ??
*ഭർത്തോ രക്ഷതി യൗവ്വനേ”*
ബാർ ഡാൻസറിൽ നിന്നും
ഇന്ത്യയെ അറിയാതെ
ഇന്ത്യക്കാരെ അറിയാതെ
ഇന്ത്യൻ ഭാഷകളറിയാതെ
ഇന്ത്യൻ രാഷ്‌ട്രീയം അറിയാതെ കോൺഗ്രസ്സിന്റെ ഹൈക്കമാൻ്റിലേക്ക് എത്തത്തക്ക വിധം
സ്വന്തം ഭാര്യയെ ഇന്ത്യയുടെ മഹാറാണി’ യാക്കി രക്ഷിച്ചുയർത്തിയത് യൗവ്വനത്തിൽ കണ്ടെത്തിയ രാജീവ് എന്ന ഭർത്താവല്ലേ ഗാന്ധിക്കുട്ടാ?
*പുത്രോ രക്ഷതി വാർദ്ധക്യേ*”
ഈ വാർദ്ധക്യത്തിലും ഒരു യോഗത്തിൽ പ്രസംഗിക്കാൻ പോലും അറിയാത്ത സ്വന്തം അമ്മയെ എൻറെ അമ്മ ഒരു സംഭവമാണ് എന്ന് പറഞ്ഞ് രാഷ്‌ട്രീയത്തിൽ രക്ഷിച്ച് നിർത്തുന്നത് പുത്രനെന്ന താങ്കൾ അല്ലേ ഗാന്ധിക്കുട്ടാ?
“*ന :സ്ത്രീ സ്വാതന്ത്ര്യ മർഹതി*”
ഗാന്ധി കുട്ടൻ കണ്ട സ്വാതന്ത്ര്യമല്ല അത് ആദ്യത്തെ മൂന്നു വരിയുമായി ചേർത്തു വായിക്കൂ
ഭർത്താവാണെങ്കിലും പിതാവാണെങ്കിലും പുത്രൻ ആണെങ്കിലും രക്ഷിക്കാനാണ് പറഞ്ഞിരിക്കുന്നത് ശിക്ഷിക്കുക എന്നല്ല!
ഗാന്ധി കുട്ടാ താങ്കൾ എംപിയായിരുന്ന …… താങ്കളുടെ പെങ്ങൾ എംപിയായ കേരളത്തിൽ അഭ്യസ്തവിദ്യയായ ഒരു വനിതാഡോക്ടർ തെരുവിൽ കിടന്നു
നീതിക്കായി അലറിയത് കേട്ടിരുന്നോ?
അവരെ വീട്ടിൽ പോലും കയറ്റാതെ അത്തരത്തിൽ നിർത്തിയത് മനുസ്മൃതിയാണോ?
കണ്ണും മൂക്കും അടക്കംചാക്കിൽ കെട്ടിപ്പൊതിഞ്ഞ് നടക്കുന്ന സ്ത്രീകളെ കേരളത്തിൽ ഗാന്ധി കുട്ടൻ കണ്ടിട്ടില്ലേ
മനുസ്മൃതിയാണോ കാരണം?
നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ?
മനുസ്മൃതിയാണോ കാരണം??
വേദിയിൽ കയറാൻ പോലും സ്വാതന്ത്ര്യമില്ലാത്ത പെൺകുട്ടികളെ കണ്ടിട്ടുണ്ടോ?
മനുസ്മൃതിയാണോ കാരണം?
പാട്ടുപാടാൻ പാടില്ല
നൃത്തം ചെയ്യാൻ പാടില്ല
ഡ്രൈവിംഗ് ചെയ്യാൻ പാടില്ല പൊതുസ്ഥലത്ത് പോകാൻ പാടില്ല
അന്യ പുരുഷന്മാരെ കാണാൻ പാടില്ല
എന്ന വിധിവിലക്കുകൾ മൈക്കിലൂടെ അലറുന്നത് കേട്ടിട്ടുണ്ടോ?
മനുസ്മൃതിയാണോ കാരണം?
കേരളത്തിൽ വരുമ്പോൾ രാത്രികാലങ്ങളിൽ നടക്കുന്ന മതപ്രഭാഷണ വേദികൾ നിരീക്ഷിക്കുക.
പുരുഷൻറെ കൂടെയിരിക്കാൻ സ്വാതന്ത്ര്യം ഇല്ലാതെ ദൂരെ കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന് മത പ്രഭാഷണം കേൾക്കുന്ന സ്വതന്ത്ര’രായ സ്ത്രീകളെ ഗാന്ധിക്കുട്ടന് കാണാം
മനുസ്മൃതിയാണോ കാരണം??
ഇന്ത്യയിൽ പണ്ടൊരു പ്രധാനമന്ത്രി മുൻകൈയെടുത്ത് വിവാഹമോചിതയായ ഒരു പ്രത്യേക മതത്തിലെ സ്ത്രീക്ക് ജീവനാംശം പോലും കൊടുക്കണ്ട എന്ന പ്രത്യേക നിയമമുണ്ടാക്കിയത് ഗാന്ധിക്കുട്ടന് അറിയാമോ
മനുസ്മൃതി അനുസരിച്ചായിരുന്നോ
ആ നിയമം?
ഇന്നത്തെ കാലത്തും ടോയ്‌ലറ്റ് പേപ്പർ വലിച്ചെറിയുന്ന ലാഘവത്തോടെ കോടതിയറിയാതെ ജീവനാംശം കൊടുക്കാതെ ഭാര്യമാരെ വലിച്ചെറിഞ്ഞിരുന്നതിനെതിരെ പാർലമെൻറിൽ ഒരു നിയമം പാസാക്കിയത് ഗാന്ധിക്കുട്ടൻ അറിയാമോ?
അതിനു മുൻകൈയെടുത്തത്
മനുസ്മൃതി പഠിച്ച മറ്റൊരു പ്രധാനമന്ത്രിയായിരുന്നു എന്നതും അറിയാമോ?
മനുസ്മൃതി അറിയാവുന്നവരുടെ ഇടയിൽ ഒരു കുട്ടിയും “എനിക്ക് പഠിക്കണം” എന്ന് പറഞ്ഞതിന് കഴുത്തിൽ വെടിയുണ്ട ഏറ്റുവാങ്ങിയിട്ടില്ല എന്നത് ഗാന്ധിക്കുട്ടന് അറിയാമോ?
ഗാന്ധി കുട്ടൻറെ സായിപ്പന്മാരുടെ മണ്ണിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടുന്നതിന് വർഷങ്ങൾക്കു മുൻപ് ഒരു വനിതയെ ദേശീയ സംഘടനയുടെ പ്രസിഡണ്ടാക്കിയത് മനുസ്മൃതി പഠിച്ചവരാണ് എന്നത് അറിയാമോ?
ഒരു വിധവയെ
അതും ഒരു രാഷ്‌ട്രീയ പാർട്ടിയുടെ പ്രാഥമിക അംഗത്വം പോലും ഇല്ലാതിരുന്ന ഒരു സ്ത്രീയെ
ഒരു ബൂത്ത് കമ്മിറ്റിയിൽ പോലും പ്രവർത്തിച്ച് ശീലമില്ലാത്ത ഒരു സ്ത്രീയെ
ഒരു മുദ്രാവാക്യം പോലും ഒരിക്കലും വിളിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ
ഒരു രാഷ്‌ട്രീയ പാർട്ടിയുടെ പ്രസിഡണ്ട് ആക്കി ഹൈക്കമാൻഡ് ആക്കിയത് മനുസ്മൃതി പിറന്ന
മനുസ്മൃതി പഠിച്ച
ഈ മണ്ണിലാണ് എന്നത് അമ്മയ്‌ക്കും മകനും അറിയാമോ?
വിസ്താര ഭയത്താൽ നിർത്തുന്നു എന്നേയുള്ളൂ.
















