Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രനെതിരായ വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ. പാർട്ടിയിൽ സുരേന്ദ്രനെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന മട്ടിലായിരുന്നു കൈരളിയുടെ പ്രചാരണം . ഇതിന് തക്ക മറുപടിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ യുവരാജ് നൽകിയത് .

‘ ദേശീയ അധ്യക്ഷനൊപ്പവും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിക്കൊപ്പവും രാജ്യ തലസ്ഥാനത്ത് വേദിയില്‍ നില്‍ക്കുന്ന മനുഷ്യനെ ഒതുക്കാനാണ് ദേശീയ പദവി നല്‍കിയത് എന്നാണ് കൈരളിയും മറ്റ് ചില ഇടത് മാപ്രകളും പറഞ്ഞത്. അവരെയും കുറ്റം പറയാന്‍ പറ്റൂല…. ചിലവ് കാശ് കേരളത്തീന്ന് അയച്ച് കൊടുത്താലാണ് ഡല്‍ഹി സിപിഎം ഓഫീസിലെ കറന്‍റ് ബില്ല് പോലും അടയ്‌ക്കാനാവുക…. അവരെ സംബന്ധിച്ച് ദേശീയ രാഷ്‌ട്രീയം എന്നത് പവര്‍ പൊളിറ്റിക്സില്‍ നിന്ന് മാറ്റി നിര്‍ത്തലാണ്….‘ എന്നും യുവരാജ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ദേശീയ അധ്യക്ഷനൊപ്പവും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിക്കൊപ്പവും രാജ്യ തലസ്ഥാനത്ത് വേദിയില്‍ നില്‍ക്കുന്ന ആ മനുഷ്യനെ ഒതുക്കാനാണ് ദേശീയ പദവി നല്‍കിയത് എന്നാണ് കൈരളിയും മറ്റ് ചില ഇടത് മാപ്രകളും പറഞ്ഞത്….
അവരെയും കുറ്റം പറയാന്‍ പറ്റൂല…. ചിലവ് കാശ് കേരളത്തീന്ന് അയച്ച് കൊടുത്താലാണ് ഡല്‍ഹി സിപിഎം ഓഫീസിലെ കറന്‍റ് ബില്ല് പോലും അടയ്‌ക്കാനാവുക…. അവരെ സംബന്ധിച്ച് ദേശീയ രാഷ്‌ട്രീയം എന്നത് പവര്‍ പൊളിട്ടിക്സില്‍ നിന്ന് മാറ്റി നിര്‍ത്തലാണ്….
ബിജെപി യില്‍ നേരെ തിരിച്ചും….
ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനത്തെ ഇനിയങ്ങോട്ട് നയിക്കാന്‍ തിരഞ്ഞെടുത്ത പത്തോ മുപ്പതോ പേരെന്ന് പറഞ്ഞാല്‍….
അവര്‍ പത്തിരുപത് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതാക്കളാണെന്ന് മനസ്സിലാക്കാനുള്ള വലിപ്പം മാനസികമായി ഉണ്ടാകണമല്ലോ…. അതില്ല….
ഒരു ദശകം മുമ്പുള്ള ബിജെപി യല്ല ഇത്…. ഇരുപതോളം മുഖ്യമന്ത്രിമാരും, പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും ഒക്കെയടങ്ങുന്ന മഹാപ്രവാഹമാണ്….
ഈ കാലഘട്ടത്തില്‍ ന്യൂനപക്ഷ പരിഗണനയോ ഒന്നുമില്ലാതെ ഈ പാര്‍ട്ടിയെ നയിക്കുന്ന ദേശീയനേതാക്കളില്‍ ഒരാളാകുക എന്നത് അസുലഭമായ അവസരവുമാണ്….
അതിനെ ഒതുക്ക് എന്നൊക്കെ എഴുതണത് എം.എ ബേബിയുടെയും മുമ്പ് യെച്ചൂരീടേം കാരാട്ടിന്‍റേം ഒക്കെ പത്ത് ജന്‍പഥിലെ അലക്ക് ജോലിക്ക് ആളെ പറഞ്ഞു വിടുന്ന പരിപാടി കണ്ടാണേല്‍ വേണ്ട….
ഇത് പാര്‍ട്ടി ബിജെപി യാണ്…. ആരെന്തൊക്കെ പറഞ്ഞാലും ചരിത്രത്തിലാദ്യമായി കേരളത്തില്‍ 20% വോട്ട് ഷെയറിലേക്ക് പാര്‍ട്ടിയെ കൊണ്ടെത്തിച്ചപ്പോള്‍ പടനയിച്ചൊരാള്‍ക്ക് ലഭിച്ച അംഗീകാരവുമാണ്.

Recent Posts