ചെന്നൈ: രജനീകാന്തും ഷംന കാസിമും അഭിനയിക്കുന്ന പുതിയ ചിത്രമായ ജയിലര്‍ 2 വിലെ ‘അല ബൊലേലോ’ എന്ന ഗാനത്തിന്റെ 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രൊമോ പുറത്തിറങ്ങിയതോടെ വിവാദവും തലപൊക്കി. 2023 ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ തുടര്‍ച്ചയായ ഈ ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.
വരികളില്‍ നിരവധി മലയാളം വാക്കുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, ഉച്ചാരണം ശരിതയല്ലെന്നാണ് ആക്‌ഷേപം.
പാട്ടിലെ മലയാളം ഉച്ചാരണത്തെക്കുറിച്ച് ഒരാള്‍ എഴുതി, ‘പ്രിയ തമിഴരേ, ദയവായി നിങ്ങളുടെ പാട്ടുകളിലോ സംഭാഷണങ്ങളിലോ മലയാളം ശരിയായി ഉച്ചരിക്കാത്ത പക്ഷം ഉള്‍പ്പെടുത്തരുത്. വാക്കുകള്‍, പ്രത്യേകിച്ച് ‘ല’ ശബ്ദങ്ങള്‍ തെറ്റായി ഉച്ചരിക്കുന്നത് മലയാളികളെ ശരിക്കും അലോസരപ്പെടുത്തുകയും നമ്മുടെ ഭാഷയോട് അനാദരവ് തോന്നുകയും ചെയ്‌തേക്കാം. ഇത് മലയാളമല്ല.’ ഇത്തരം നിരവധി പ്രതികരണങ്ങളാണ് പ്രൊമോയുമായി ബന്ധപ്പെട്ട് ഉയരുന്നത്.
















