
ഇസ്താംബുള്‍: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ യുഎന്‍ അപലപിച്ചു. സിറിയയുടെ പ്രാദേശിക സമഗ്രതയുടെയും വ്യോമാതിര്‍ത്തിയുടെയും ‘വളരെ ആശങ്കാജനകമായ ലംഘനം’ എന്നാണ് ഇതിനെ സെക്രട്ടറി ജനറലിന്‌റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വിശേഷിപ്പിച്ചത്.
ഇദ്ലിബ് പ്രവിശ്യയിലെ അബു അല്‍-ദുഹൂര്‍ മിലിട്ടറി എയര്‍ബേസിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഐക്യരാഷ്‌ട്രസഭ ആക്രമണങ്ങള്‍ കാണുന്നുണ്ടെന്നും അതു നിര്‍ത്താന്‍ ആവശ്യപ്പെട്ടതായും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷയും മാനുഷിക സാഹചര്യവും ഐക്യരാഷ്‌ട്രസഭയെ ‘അഗാധമായി ആശങ്കപ്പെടുത്തുന്നു.
ഗാസ മുനമ്പില്‍, മാനുഷിക ആവശ്യങ്ങള്‍ ‘വളരെ വലുതായി’ തുടരുകയാണ്. യുഎന്‍ പങ്കാളികള്‍ സാധ്യമാകുന്നിടത്തെല്ലാം സഹായ വിതരണവും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് അദ്‌ദേഹം പറഞ്ഞു.