
ന്യൂദല്‍ഹി:80ാം സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പുതിയൊരു വാക്ക് പ്രയോഗിച്ചു. ദിമാഗി നക്സല്‍(Dimagi Naxal). ബുദ്ധികൊണ്ട് രാജ്യത്തിലെ ഭരണഘടനാസ്ഥാപനങ്ങളെയും നയങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നക്സലുകളെയാണ് ദിമാഗി നക്സല്‍ എന്ന് മോദി വിശേഷിപ്പിച്ചത്. കാട്ടില്‍ തോക്കുപിടിച്ച നക്സലുകളേക്കാള്‍ ഭയപ്പെടേണ്ട് നഗരത്തിലും മറ്റും ജീവിക്കുന്ന ബുദ്ധിജീവികളായ നക്സലുകളെയാണെന്നാണ് പ്രസംഗത്തില്‍ മോദി പറഞ്ഞത്.
മോദിയുടെ ഈ പ്രയോഗം ബുദ്ധിജീവികളായ, സര്‍ക്കാരിനെയും കോടതി ഉള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പലരെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 80ാം സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ 50 തവണയെങ്കിലും മോദി ദിമാഗി നക്സല്‍ എന്ന പദം ആവര്‍ത്തിച്ചുവെന്നാണ് രാജ്ദീപ് സര്‍ദേശായി കുറ്റപ്പെടുത്തിയത്. മോദി വിരുദ്ധ ജേണലിസ്റ്റായ, ഇപ്പോള്‍ സിജെപിയെ അനുകൂലിച്ച് മാധ്യമങ്ങളില്‍ വന്‍ പ്രചാരണം അഴിച്ചുവിടുന്ന രാജ് ദീപ് സര്‍ദേശായിയും ദിമാഗി നക്സലില്‍ പെടുന്നുണ്ടോ?
ഈ ദിമാഗി നക്സലുകളുടെ കയ്യില്‍ ആയുധമില്ല. പകരം ബുദ്ധിയാണ് അവരുടെ ആയുധം. ഇത് ഉപയോഗിച്ച് അവര്‍ രാജ്യത്തിന്റെ നയങ്ങളെയും പൊതുചര്‍ച്ചകളേയും ഭരണകൂട സ്ഥാപനങ്ങളെയും അട്ടിമറിക്കാന്‍ നടക്കുകയാണ്. ഇവരെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടതെന്നാണ് മോദി മുന്നറിയിപ്പ് നല്‍കുന്നത്.
മോദി ഇതുപോലെ പല പദങ്ങളും പലകാലത്തും ഉപയോഗിച്ചിട്ടുണ്ടെന്നും ആന്ദോളന്‍ ജീവി, ഖാന്‍ മാര്‍ക്കറ്റ് ഗ്യാംങ് തുടങ്ങിയവ അതില്‍ ചിലതാണെന്നും അതിലെ ഒടുവിലത്തെ ഉദാഹരണമാണ് ദിമാഗി നക്സലെന്നും ആണ് രാജ്ദീപ് സര്‍ദേശായിയുടെ വാദം.
പക്ഷെ മോദി പറഞ്ഞ ഓരോ വാക്കുകളും കുറിക്കുകൊള്ളുന്നതായിരുന്നു. ആന്ദോളന്‍ ജീവി എന്നത് സമരം മാത്രം തൊഴിലായി നടക്കുന്ന രാഷ്‌ട്രീയക്കാരെയാണ്. ഖാന്‍ മാര്‍ക്കറ്റ് ഗ്യാംങ് എന്നത് മുസ്ലിം ന്യൂനപക്ഷപ്രീണനം മാത്രം തൊഴിലാക്കിയ ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കളെയും ചേര്‍ത്ത് വിളിക്കുന്ന പദമാണ്. തുക് ഡെ തുക്ഡെ ഗ്യാങ്ങ് എന്നത് ഇന്ത്യയെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്ന ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥികളും ഇസ്ലാമിക ഭീകരരെയും ഖലിസ്ഥാന്‍ വാദികളെയും ആണ്. ഇങ്ങിനെ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ വിശേഷിപ്പിക്കാന്‍ മോദി പല സമയത്ത് നടത്തിയ കുറിക്കുകൊള്ളുന്ന പദപ്രയോഗങ്ങളില്‍ ഒടുവിലത്തേതാണ് ദിമാഗി നക്സല്‍.