ന്യൂദല്‍ഹി:എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു. മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നതോടെയാണിത്.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനവുമായി (SIR) ബന്ധപ്പെട്ട തീരുമാനങ്ങളിൽ വിയോജിപ്പുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ടുകൾക്ക് ശേഷം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ശനിയാഴ്ചയായിരുന്നു ന്യൂഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരും കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച ഉച്ചയ്‌ക്ക് 3-ന് ചേർന്ന കമ്മീഷൻ യോഗത്തിന് ശേഷം വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കി.
48 മണിക്കൂറിനുള്ളില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന സിജെപിയുടെ ആവശ്യം അവസാനിച്ച ശേഷമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സംയുക്തമായി യോഗം ചേര്‍ന്നത്. ഇതോടെ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദമാണ് പൊളിഞ്ഞത്. സിജെപിയുടെ ആവശ്യത്തിന്റെയും മുനയൊടിഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്തവരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫോം 6-നൊപ്പം നൽകിയിട്ടുള്ള സത്യപ്രസ്താവന സുപ്രീം കോടതി ശരിവെച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
“SIR-നായി ഫോം 6-നൊപ്പം നൽകിയിട്ടുള്ള സത്യപ്രസ്താവന (declaration) ബഹുമാനപ്പെട്ട സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്,” എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറിപ്പിൽ പറയുന്നു. SIR നടക്കാത്ത സമയങ്ങളിൽ, ‘രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ്, 1960’ പ്രകാരം നിശ്ചയിച്ചിട്ടുള്ള ഫോമുകളായിരിക്കും ഉപയോഗിക്കുക.
ബിഹാറും പശ്ചിമ ബംഗാളും ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും SIR ഇതിനകം പൂർത്തിയായതായി ECI അറിയിച്ചു. SIR സമയത്തോ അതിനുശേഷമോ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കും, അതുപോലെ യുവ വോട്ടർമാർക്കും ആദ്യമായി വോട്ട് ചെയ്യുന്നവർക്കും ‘തുടർച്ചയായ പുതുക്കൽ’ (continuous updation) പ്രക്രിയയിലൂടെ പേര് ചേർക്കുന്നതിനായി ബന്ധപ്പെട്ട ERO-യ്‌ക്ക് അപേക്ഷിക്കാം. പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് ആരംഭിക്കാൻ CEO-മാർക്കും DEO-മാർക്കും ERO-മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗോവയില്‍ വോട്ടര്‍മാരെ ഒഴിവാക്കിയെന്ന ആരോപണവും പൊളിഞ്ഞു
ഗോവയിലെ അനുഭവവും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. അവിടെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വീടുകൾ സന്ദർശിച്ച് ഫോമുകൾ ശേഖരിക്കാൻ BLO-മാർക്ക് നിർദ്ദേശം നൽകിയിരുന്നു. അത്തരത്തിലുള്ള 97 വോട്ടർമാരിൽ 81 പേരും പേര് ചേർക്കുന്നതിനായി ഫോം 6 പൂരിപ്പിച്ചു നൽകിയതായി ECI അറിയിച്ചു.
















