Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

ഇതുവരെ തേജസ് യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചിരുന്ന ഇസ്രയേലിന്റെ റഡാറുകള്‍ക്ക് വിട. ഇന്ത്യയുടെ സ്വന്തം ഉത്തം എയ്സ റഡാര്‍ ആകുമ്പോള്‍ റഡാറുകളുടെ സോഴ്സ് കോഡ് ഇന്ത്യയുടെ കൈകകളില്‍ ഭദ്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 07:07 pm IST
inIndia, Defence
ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്ത് വികസിപ്പിച്ച ഉത്തം എയ്സ റഡാറുകള്‍ പിടിപ്പിക്കുന്നതോടെ ഇന്ത്യയുടെ സ്വന്തം തേജസ് യുദ്ധവിമാനങ്ങള്‍ക്ക് കരുത്ത് കൂടും. ഇതോടെ ഈ ശ്രേണിയില്‍പ്പെട്ട ലോകത്തിലെ മറ്റ് യുദ്ധവിമാനങ്ങളേക്കാള്‍ തേജസ് അപകടകാരിയാകും. ശത്രുവിമാനങ്ങളുടെയും ഡ്രോണുകളുടെയും മുങ്ങിക്കപ്പലുകളുടെയും സാന്നിധ്യം 240 കിലോമീറ്ററിനിപ്പുറം കണ്ടെത്താന്‍ ഉത്തം എയ്സ റഡാറിന് സാധിക്കും. മാത്രമല്ല, തേജസ് യുദ്ധവിമാനങ്ങളില്‍ ഇനി ഇതുവരെ ഉപയോഗിച്ച ഇസ്രയേലിന്റെ ഇഎല്‍എം 2052 റഡാറുകളുടെ ആവശ്യം ഇനിയില്ല. ഇന്ത്യ റഡാറിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടുകയാണ്. ആത്മ നിര്‍ഭരത കൈവരിക്കുകയാണ്.

ഏറ്റവും പുതിയ തേജസ് യുദ്ധവിമാനത്തിന്റെ മോഡലില്‍ ഇന്ത്യയുടെ സ്വന്തം റഡാര്‍

എല്‍സിഎ തേജസ് എംകെ1എ എന്ന തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിക്കുന്ന യുദ്ധവിമാനത്തിലാണ് പുതിയ ഉത്തരം എയ്സ റഡാര്‍ പിടിപ്പിക്കുക.  തേജസിന്റെ ഏറ്റവും പുതിയ മോഡലായ  എല്‍സിഎ തേജസ് എംകെ1എആവശ്യമായ ഉത്തം എയ്സ റഡാര്‍ നിര്‍മ്മിക്കുന്നത് തെലുങ്കാനയിലെ ഹൈദരാബാദിലുള്ള സ്വകാര്യ കമ്പനിയായ അസ്ട്ര മൈക്രോവേവ് പ്രോഡക്ട്സ് ആണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് റഡാര്‍ പോലുള്ള നിര്‍ണ്ണായക ഉപകരണം വിദേശകമ്പനികളില്‍ നിന്നും വാങ്ങേണ്ടെന്ന തീരുമാനം ഇന്ത്യ എടുത്തത്. രണ്ട് തലവേദനകളാണ് ഇന്ത്യയ്‌ക്ക് നേരിടേണ്ടി വരുന്നത്. ഒന്ന് സോഴ്സ് കോഡ് വിദേശരാജ്യങ്ങളുടെ കൈകളിലായിരിക്കും. രണ്ടാമത് ഒരു യുദ്ധസാഹചര്യത്തില്‍ ഇറക്കുമതി പ്രശ്നമായി വരും. സ്വന്തം ഉത്തരം എയ്സ റഡാറുകള്‍ എത്തുന്നതോടെ തേജസ് യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചിരുന്ന ഇസ്രയേലിന്റെ റഡാറുകള്‍ക്ക് വിട. ഇന്ത്യയുടെ സ്വന്തം ഉത്തം എയ്സ റഡാര്‍ ആകുമ്പോള്‍ റഡാറുകളുടെ സോഴ്സ് കോഡ് ഇന്ത്യയുടെ കൈകകളില്‍ ഭദ്രം.

ഉത്തം എയ്സ റഡാര്‍ രൂപകല്‍പന ചെയ്തത് ഇന്ത്യയുടെ പ്രതിരോധഗവേഷണ കേന്ദ്രം

കാരണം വിദേശറഡാറുകളുടെ സോഫ്റ്റ്വെയര്‍ അവരുടെ നിയന്ത്രണത്തിലാകും. അതിന് അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കില്‍ വിദേശകമ്പനികളെ ആശ്രയിക്കേണ്ടിവരും. വിദേശകമ്പനികളുടെ ആശ്രിതത്വം കഴിവതും പ്രതിരോധമേഖലയില്‍ ഒഴിവാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അതേ സമയം ഇന്ത്യയുടെ പൊതുമേഖലാസ്ഥാപനങ്ങളെ മാത്രം ആശ്രയിക്കാതെ സ്വകാര്യകമ്പനികളെയും പ്രതിരോധ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും നിര്‍മ്മാണം ഏല്‍പിക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒയും ഇലക്ട്രോണിക്സ് ആന്‍റ് റഡാര്‍ ഡവലപ് മെന്‍റ് എസ്റ്റാബ്ലിഷ് മെന്‍റും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഉത്തം എയ്സ റഡാറിന്റെ നിര്‍മ്മാണച്ചുമതല സ്വകാര്യ കമ്പനിയായ ബെംഗളൂരുവിലെ അസ്ട്ര മൈക്രോവേവിനെ ഏല്‍പിക്കുകയായിരുന്നു. എച്ച് എഎല്‍ ആണ് അസ്ട്ര മൈക്രോവേവിനെ കണ്ടെത്തി ജോലി ഏല്‍പിച്ചത്. ഉത്തം റഡാര്‍ വികസന പദ്ധതിയില്‍ ഒരു വ്യാവസായിക പങ്കാളിയായി ചേര്‍ന്ന് ആദ്യം റഡാറിന് വേണ്ട ഹാര്‍ഡ് വെയര്‍ നിര്‍മ്മിക്കാന്‍ എത്തിയതായിരുന്നു അസ്ട്ര മൈക്രോവേവ് പ്രോഡക്ട്സ്. പിന്നീട് എയ്സ റഡാര്‍ വികസനത്തില്‍ നിന്നും ഉല്‍പാദന ഘട്ടത്തിലേക്ക് കടന്നതോടെ അസ്ട്ര മൈക്രോവേവ് പ്രോഡക്ട്സ് റഡാറിന്റെ ഉല്‍പാദനം ഏറ്റെടുക്കുകയായിരുന്നു.

2027 സെപ്തംബറിനുള്ളില്‍ 12 ഉത്തം എയ്സ റഡാറുകള്‍ എത്തും

അസ്ട്ര മൈക്രോവേവ് പ്രോഡക്ട്സ് എന്ന സ്വകാര്യ കമ്പനി ഉത്തം എന്ന എയ്സ റഡാര്‍ നിര്‍മ്മിക്കുന്നതില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ഏതാനും റഡാറുകള്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞു. 2027 സെപ്തംബറോടെ കമ്പനി 12 എയ്സ റഡാറുകള്‍ നിര്‍മ്മിക്കും. വൈകാതെ വര്‍ഷം തോറും 12 ഉത്തം എയ്സ റഡാറുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി പദ്ധതിയിട്ടിരിക്കുകയാണ്. അഞ്ചു വര്‍ഷത്തിനകം തന്നെ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ട 122 ഉത്തം എയ്സ റഡാറുകള്‍ക്കുള്ള ഓര്‍ഡര്‍ പൂര്‍ത്തിയാക്കും. വാസ്തവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് വേണ്ടിയുള്ള ഓര്‍ഡര്‍ എച്ച് എ എല്‍ വഴിയാണ് അസ്ട്ര മൈക്രോവേവ് പ്രോഡക്ട്സ് എന്ന കമ്പനിക്ക് കിട്ടിയത്.

അസ്ട്ര 122 ഉത്തം എയ്സ റഡാറുകള്‍ നിര്‍മ്മിക്കുന്നത് 2205 കോടിക്ക്

2205 കോടി രൂപയ്‌ക്ക് 122 ഉത്തം എയ്സ റഡാര്‍ നല്‍കാനാണ് എച്ച് എ എല്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 2027 സെപ്തംബറില്‍ ആദ്യത്തെ 12 റഡാറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. 2031ഓടെ മുഴുവന്‍ ഉത്തം എയ്സ റഡാറുകളും എച്ച് എ എല്ലിന് നല‍്കുമെന്ന് കമ്പനിയുടെ ജോയിന്‍റ് മാനേജിംഗ് ഡയറക്ടര്‍ എം.വി. റെഡ്ഡി പറയുന്നു.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ പോകുന്ന യുദ്ധവിമാനമായ എല്‍സിഎ തേജസ് എംകെ1എ നിര്‍മ്മാണത്തിന് എയ്സ റഡാറുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. തദ്ദേശീയമായ ഇന്ത്യയുടെ യുദ്ധവിമാനത്തിന് തദ്ദേശീയമായി വികസിപ്പിച്ച ഉത്തം എയ്സ റഡാര്‍ ഉപയോഗിക്കാന്‍ പോവുന്നു എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുന്നേറ്റമാണ്. രണ്ടാം ഘട്ടത്തില്‍ ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന 97 എല്‍സിഎ തേജസ് എംകെ1എ യുദ്ധവിമാനങ്ങള്‍ക്ക് എയ്സ റഡാറുകള്‍ ഉപയോഗിക്കാനാണ് കേന്ദ്ര പദ്ധതി. പല വിധ റോളുകള്‍ നിര്‍വ്വഹിക്കുന്ന യുദ്ധവിമാനമാണ് എല്‍സിഎ തേജസ്. ആകാശത്തില്‍ നിന്നും ആകാശത്തിലേക്കുള്ള ആക്രമണം, വായുവില്‍ നിന്നും കരയിലേക്കുള്ള ആക്രമണം, രഹസ്യവിവരം ശേഖരിച്ച് തിരിച്ചുവരല്‍ തുടങ്ങിയ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന എല്‍സിഎ തേജസ് ഭാരക്കുറവുള്ള യുദ്ധവിമാനമാണ്. ഈ യുദ്ധവിമാനവുമായി ഉത്തം എയ്സ റഡാറിനെ കൂട്ടിച്ചേര്‍ക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇത് എച്ച് എഎല്‍ ആണ് നിര്‍വ്വഹിക്കുക.

എന്തുകൊണ്ടാണ് ഉത്തം എയ്സ റഡാറുകള്‍ ശത്രുക്കള്‍ക്ക് അപകടകാരിയാകുന്നത്?

ഏറ്റവും ആധുനികമായ എയ്സ റഡാര്‍ ആണ് ഡിആര്‍ഡിഒ രൂപകല്‍പന ചെയ്ത ഉത്തം എയ്സ റഡാര്‍. ഇതിന്റെ മുഴുവന്‍ പേര് ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരെ എന്നാണ്. പണ്ടത്തെ പോലെ കറങ്ങിക്കൊണ്ട് ശത്രുവിമാനങ്ങളുടെയും ഡ്രോണുകളുടെയും ചലനം പിടിച്ചെടുക്കുക എന്നതല്ല എയ്സ റഡാറിന്റെ രീതി. എയ്സ റഡാറിന്റെ പ്രത്യേകത എന്തെന്നാല്‍ ശത്രുവിമാനങ്ങളുടെ വരവ് പിടിച്ചെടുക്കാന്‍ ഒരൊറ്റ ആന്‍റിന ഉപയോഗിക്കുന്നതിന് പകരം വിവരങ്ങള്‍ അയയ്‌ക്കാനും പിടിച്ചെടുക്കാനും വേണ്ടി ആയിരക്കണക്കിന് മൊഡ്യൂളുകളാണ് ഈ റഡാറില്‍ ഉപയോഗിക്കുന്നത്. റഡാറുകള്‍ മില്ലിസെക്കന്‍റുകളില്‍ ഇലക്ട്രോണിക് റഡാര്‍ ബീമുകള്‍ അയച്ചുകൊണ്ടേയിരിക്കും. അതിനാല്‍ പല ലൊക്കേഷനുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഒറ്റയടിക്ക് പിടിച്ചെടുക്കാന്‍ എയ്സ റഡാറിന് കഴിയും. 50 മുതല്‍ 100 വരെ വസ്തുക്കളുടെ ( യുദ്ധവിമാനങ്ങള്‍, കപ്പലുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ) സിഗ്നലുകള്‍ ഒരേ സമയം പിടിച്ചെടുക്കാന്‍ ഉത്തം റഡാറുകള്‍ക്ക് സാധിക്കും. ഇലക്ട്രോണിക് സിഗ്നലുകള്‍ പുറപ്പെടുവിക്കാത്ത സ്റ്റെല്‍ത്ത് സ്വഭാവമുള്ള അവാക്സ് പോലുള്ള വിമാനങ്ങളുടെ വരെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ഉത്തം എയ്സ റഡാറുകള്‍ക്ക് കഴിയും. ഇന്ത്യ ഇപ്പോള്‍ തേജസ് എംകെ1ല്‍ ഉപയോഗിച്ചുവരുന്ന ഇസ്രയേലില്‍ നിന്നുള്ള ഇഎല്‍എം 2052 റഡാറുകള്‍ക്ക് ഒരേ സമയം 64 വസ്തുക്കളുടെ സിഗ്നലുകള്‍ വരെ പിടിച്ചെടുക്കാനേ കഴിവുളളൂ. ശത്രുവിന്റെ റഡാറുകള്‍ക്കും കമാന്‍റ് സെന്‍ററിനും സിഗ്നുകള്‍ നല‍്കാതെ രഹസ്യവിവരങ്ങള്‍ നിരീക്ഷിച്ചറിയാന്‍ തേജസ് യുദ്ധവിമാനത്തിന് ഉത്തം എയ്സ റഡാറിന്റെ സഹായത്തോടെ സാധിക്കും. റഡാറിന്റെ സോഴ്സ് കോഡ് ഇന്ത്യയുടെ കയ്യില്‍ ഭദ്രമായിരിക്കുമെന്നത് വലിയ നേട്ടമാണ്. ഇസ്രയേലില്‍ നിന്നുള്ള ഇറക്കുമതിക്കായി കാത്തിരിക്കേണ്ടി വരികയുമില്ല.

Tags: Uttam AESA radarAstra Microwave productsatmanirbhar bharatDRDOHALLatest newsIndian defenceTejas MK1A
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.