കോട്ടയം: ദിയ ബിനു പുളിക്കക്കണ്ടം അവിശ്വാസത്തിലൂടെ പുറത്തായതിനെത്തുടര്‍ന്നു നടക്കുന്ന പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍
ഇടത്, മാണി, വിമത കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിന്‌റെ സ്ഥാനാര്‍ത്ഥിയായി മായാ രാഹുല്‍ മല്‍സരിക്കും. 19 ന് രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. നിലവിലെ ആക്ടിംഗ് ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് പാര്‍ട്ടി അംഗവുമാണ് മായ. നാലംഗ കോണ്‍ഗ്രസ് വിമതരുടെയും ഇടതു പക്ഷത്തിന്‌റെയും പിന്തുണയിലാണ് മായ ചെയര്‍പേഴ്‌സണാവുക. വിമതര്‍ ഏതു നിമിഷവും അയോഗ്യരാക്കപ്പെടാമെന്നതിനാല്‍ പുതിയ ചെയര്‍പേഴ്‌സണും അധികകാലം ഭരണം തുടരാനിടയില്ല.
26 അംഗ സഭയില്‍ നിലവില്‍ 17 പേരുടെ പിന്തുണ മായയ്‌ക്ക് ലഭിക്കും.
കോണ്‍ഗ്രസ് അംഗം റിയ ചീരാംകുഴി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അറിയുന്നു. മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിറുത്താതെ കോണ്‍ഗ്രസ് വിമതരെ മുന്നില്‍ നിറുത്തിയുളള രാഷ്‌ട്രീയ കളിയിലാണ്.
















