കോഴിക്കോട്: ഉസ്താദിന്റെ നിർദേശപ്രകാരം ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച് കാറ്ററിങ് ജോലി ചെയ്യിപ്പിച്ചെന്ന വാർത്ത വന്നിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം വായിൽ പഴം തിരുകി ഇരിക്കുകയാണോേ എന്ന ചോദ്യവുമായി വന്ന പെണ്‍കട്ടിയുടെ വീഡിയോ വൈറല്‍. കോഴിക്കോട് ഇരിങ്ങത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഓക് എന്ന കല്യാണമണ്ഡപത്തിലാണ് ഈ സംഭവം നടന്നത്. ഇരിങ്ങത്തെ ഒരു പ്രാദേശിക ചാനലിനും പിന്നീട് ജനം ടിവിയിലും മാത്രമായി ഈ വാര്‍ത്ത ഒതുങ്ങിയെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.
ഈ പ്രശ്നത്തില്‍ സാംസ്കാരിക നായകള്‍ ആരും കൂടു തുറന്നു പുറത്തിറങ്ങിയില്ലെന്നും ഇതിന് കാരണം ബാധിക്കപ്പെട്ടത് ഹിന്ദു പെണ്‍കുട്ടികള്‍ ആയതിനാലാണെന്നും പെണ്‍കുട്ടി ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ലെഫ്റ്റും റൈറ്റും പാര്‍ട്ടിക്കാര്‍ അറിഞ്ഞിട്ടില്ല. കേസില്ല. ഞെട്ടലില്ല. കണ്ണീരില്ല. മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ വഴക്കു മൂത്തപ്പോള്‍ കേരളത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമുണ്ട്. ലീഗ് ഭരിയ്‌ക്കും കേരള മണ്ണില്‍ ലീഗ് പറയും നിയമങ്ങള്‍..അതേ അതാണ് ഇരിങ്ങലിലലല്‍ നടന്നതെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലാണ് ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച് കാറ്ററിങ് ജോലി ചെയ്യിപ്പിച്ച ഗ്രീന്‍ ഓക് എന്ന കല്യാണമണ്ഡപം. പേരാമ്പ്രയിലെ എംഎല്‍എ ആയ ഫാത്തിമ തെഹ് ലിയ ഇങ്ങിനെ ഒരു സംഭവമേ അറിഞ്ഞില്ല എന്ന മട്ടിലാണ് നടക്കുന്നത്. ഇനി ഈ വാര്‍ത്ത ഒരിയ്‌ക്കലും പുറത്തുവരില്ല. കാരണം ഇത് ഹിന്ദുക്കളുടെ മാത്രം മതേതര കേരളമാണ്. – പെണ്‍കുട്ടി പറയുന്നു.
“ഇത് നേരെ തിരിച്ചായിരുന്നെങ്കിലോ? ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് കാറ്ററിങ് ജോലിക്ക് നിർത്തിയിരുന്നെങ്കിൽ, ഇന്ന് മാധ്യമങ്ങളും കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ചേർന്ന് കേരളം കത്തിച്ചേനെ. നാളെ മുതൽ എല്ലാ ഹിന്ദു കല്യാണങ്ങൾക്കും സ്ത്രീകളെ പർദ്ദ ധരിപ്പിച്ച് നിർത്തി DYFI പർദ്ദ ഫെസ്റ്റിവൽ നടത്തിയേനെ.”- പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.
“പക്ഷേ ഇപ്പോൾ ഇരയായത് ഹിന്ദു സ്ത്രീകളാണ്. അതുകൊണ്ട് മാത്രം എല്ലാവരും മൗനം പാലിക്കുന്നു. ഇതാണ് കേരളത്തിലെ കപട മതേതരത്വം. ഇതൊക്കെ കൊണ്ടാണ് ഓരോ സ്ത്രീകളും ഇതിനെതിരെ പ്രതികരിച്ച് മുന്നോട്ട് വരുന്നത്. പ്രതികരിക്കുന്ന എല്ലാവരെയും ‘സംഘി’ ആക്കും എന്ന പേടി ഇപ്പോൾ ജനങ്ങൾക്ക് പോയിരിക്കുന്നു. സത്യം തുറന്ന് പറഞ്ഞാൽ സംഘിയാകും എങ്കിൽ സംഘിയാകട്ടെ എന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരുകയാണ്. മാധ്യമങ്ങളുടെയും കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഈ കപട മതേതരത്വം വലിച്ചുകീറുക തന്നെ ചെയ്യും.”- പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.
















