Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 08:55 am IST
inKerala

തിരുവനന്തപുരം: കേരള പ്രവാസി കമ്മീഷനില്‍ ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും ഇനി മുതല്‍ എവിടെയിരുന്നും പരാതി നല്‍കാനാകുമെന്ന് കേരള പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫിയ തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി കമ്മീഷന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തതോടെയാണ് ഓണ്‍ലൈനായി പരാതി സ്വീകരിക്കാനും നടപടികള്‍ കൈക്കൊള്ളാനുമുള്ള സംവിധാനം തയാറായത്. ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്.

യുകെയിലോ യുഎസിലോ ഉള്ള ഒരാള്‍ക്ക്, ഇവിടെ നാട്ടില്‍ ഒറ്റയ്‌ക്ക് കഴിയുന്ന അമ്മയെ അടുത്ത വീട്ടിലുള്ളവര്‍ ഉപദ്രവിക്കുകയോ, വസ്തുവിലേക്ക് അതിക്രമിച്ചു കയറുകയോ, വേലി പൊളിക്കുകയോ ചെയ്താല്‍, അവിടെയിരുന്ന് തന്നെ വെബ്‌സൈറ്റിലൂടെ കമ്മീഷന് പരാതി അയക്കാം. കമ്മീഷന്‍ ഉടന്‍ തന്നെ പരാതി ലോക്കല്‍ പോലീസിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ നിര്‍ദേശം നല്‍കും. എതിര്‍കക്ഷിയുടെ വിലാസവും ഫോണ്‍ നമ്പറും നല്‍കിയാല്‍ മാത്രം മതി. ഇടനിലക്കാര്‍ പണം വാങ്ങി വഞ്ചിക്കുന്നത് തടയാനും ഇതുവഴി സാധിക്കും. ലോകത്തിന്റെ എവിടെയിരുന്നാലും നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെബ്‌സൈറ്റ് വഴി സാധിക്കും. nricommission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇതിനെക്കുറിച്ചുള്ള സകല വിവരങ്ങളും ലഭ്യമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസി കമ്മീഷന്‍ നടത്തിയ അദാലത്തുകളിലൂടെ അഞ്ഞൂറിലേറെ പരാതികള്‍ പരിഹരിക്കാനായെന്നും ജസ്റ്റിസ്. സോഫിയ തോമസ് പറഞ്ഞു.

കേരള പ്രവാസി കമ്മീഷനില്‍ നല്‍കാവുന്ന പരാതികള്‍

വ്യാജ വിസ നല്‍കി വഞ്ചിക്കുന്ന ഏജന്റുമാര്‍, ജോലി ചെയ്ത കാലയളവിലെ ശമ്പളം, സര്‍വീസ് ആനുകൂല്യങ്ങള്‍, ബോണസ് എന്നിവ കമ്പനികള്‍ നല്‍കാതിരിക്കല്‍, നാട്ടില്‍ വച്ച് ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദേശത്ത് കുറഞ്ഞ ശമ്പളവും മോശം തൊഴില്‍ സാഹചര്യങ്ങളും നല്‍കുന്നത്, വിദേശത്തെ സ്‌പോണ്‍സര്‍മാരോ കമ്പനികളോ പ്രവാസികളുടെ പാസ്‌പോര്‍ട്ട് നിയമവിരുദ്ധമായി വാങ്ങിവെക്കുന്നത്, നാട്ടിലോ വിദേശത്തോ നടത്തുന്ന പാര്‍ട്ണര്‍ഷിപ്പ് ബിസിനസുകളില്‍ പങ്കാളികള്‍ നടത്തുന്ന സാമ്പത്തിക ക്രമക്കേടുകള്‍, നാട്ടില്‍ വാങ്ങുന്ന ഭൂമി, ഫ്‌ലാറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ബില്‍ഡര്‍മാരോ ഇടനിലക്കാരോ നടത്തുന്ന ചതികള്‍, പ്രവാസികള്‍ വിദേശത്തായിരിക്കുന്ന സമയത്ത് അവരുടെ നാട്ടിലെ ഭൂമിയോ വീടോ അയല്‍വാസികളോ മറ്റ് വ്യക്തികളോ നിയമവിരുദ്ധമായി കൈയേറുന്നത്. വ്യാജ ആധാരങ്ങള്‍ ചമയ്‌ക്കല്‍ തുടങ്ങിയവക്കെതിരെയെല്ലാം പ്രവാസികള്‍ക്ക് പരാതി നല്‍കാം.

 

Tags: Kerala GovernmentKerala Non-Resident Keralites Commissionകേരള പ്രവാസി കമ്മീഷന്‍nricommission.kerala.gov.in
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

പുതിയ വാര്‍ത്തകള്‍

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.