തിരുവനന്തപുരം:ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന.പി എസ് പ്രശാന്ത് അധ്യക്ഷനായിരുന്ന കാലത്തെ ഫയലുകളാണ് പരിശോധിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥര്‍ ചില ഫയലുകള്‍ ശേഖരിച്ച് പരിശോധന പൂര്‍ത്തിയാക്കി മടങ്ങി.
നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം അജികുമാര്‍ എന്നിവരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന.ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടമാണ് ശബരിമല നെയ്യ് ക്രമക്കേടിലൂടെ ഉണ്ടായത്.
ക്രിമിനല്‍ കുറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള ഇടപാട് ആണെന്നതിനാല്‍ വിജിലന്‍സ് അന്വേഷണം മതിയാകില്ലെന്നാണ് ദേവസ്വം വകുപ്പിന്റെ വിലയിരുത്തല്‍. ഭക്തര്‍ നെയ്യഭിഷേകത്തിനായി നല്‍കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വന്‍ ക്രമക്കേട് നടന്നെന്നാണ് നിഗമനം.
















