ചെന്നൈ: പാശ്ചാത്യ വാണിജ്യ ശക്തികളും ഇന്ത്യയിലെ ചില സ്ഥാപിത രാഷ്‌ട്രീയഗ്രൂപ്പുകളും നമ്മുടെ ജെന്‍ സീ തലമുറയെ പാരമ്പര്യ കുടുംബങ്ങൾ, മാതാപിതാക്കൾ, നമ്മുടെ നാഗരികത എന്നിവയ്‌ക്കെതിരെ വിമതരായി നിലകൊള്ളുന്നവരായി ചിത്രീകരിക്കുകയാണെന്നും ഇത് നമ്മുടെ ജെന്‍സീയുടെ തെറ്റായ ചിത്രീകരണമാണെന്നും പത്രപ്രവര്‍ത്തകന്‍ എസ്. ഗുരുമൂര്‍ത്തി.
പാശ്ചാത്യമാധ്യമങ്ങള്‍ തങ്ങളുടെ ജെന്‍ സീ ഭൂതകാലത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്നവരായും ഭാരതത്തിലെ ജെന്‍ സീ ഭൂതകാലത്തെ നിരസിക്കുന്നവരായും ചിത്രീകരിക്കുന്നു. ഇത് ഇന്ത്യയ്‌ക്കെതിരായ ഒരു വലിയ നാഗരിക യുദ്ധമാണ്. സൂക്ഷിക്കുക.- എസ് ഗുരുമൂര്‍ത്തി പറയുന്നു.
ഭാരതത്തിലെ ജനറൽ ഇസഡിനെ എങ്ങനെ തെറ്റായി ചിത്രീകരിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം ചെന്നൈയിലെ പിഎസ് ബി സ്കൂളില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
















