India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പട്ന : ബിഹാറിലെ ബങ്കിപൂരിലും മധ്യപ്രദേശിലെ ദാതിയയിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി മനഃപൂർവ്വം തോറ്റതാണെന്ന് അഖിലേഷ് യാദവ് . തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള വിമർശനങ്ങളെ ചെറുക്കാനും തിരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന ധാരണ സൃഷ്ടിക്കാനുമാണിതെന്നാണ് അഖിലേഷിന്റെ കണ്ടുപിടിത്തം.

സോഷ്യലിസ്റ്റ് നേതാവ് ജാനേശ്വര്‍ മിശ്രയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എസ്പിയുടെ സംസ്ഥാന ആസ്ഥാനത്ത് സംഘടിപ്പിച്ച ബ്രാഹ്മണ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും ഉപയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രം ബിഹാറിലും, മധ്യപ്രദേശിലും ബിജെപി പ്രയോഗിച്ചിട്ടില്ലെന്ന് അഖിലേഷ് യാദവ് അവകാശപ്പെട്ടത്.

“ബിജെപി ഈ ഉപതിരഞ്ഞെടുപ്പുകളിൽ മനഃപൂർവ്വം പരാജയപ്പെട്ടതാണ് . ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും സ്വീകരിച്ച മാതൃക ബങ്കിപൂരിലും ദാതിയയിലും അവർ സ്വീകരിച്ചില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ് ബിജെപി ഈ ഉപതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടത്. . പ്രതിപക്ഷ പാർട്ടികൾ ഇവിഎമ്മുകളെക്കുറിച്ച് ഇനി ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കാനുള്ള മാർഗമാണിത് “ എന്നാണ് അഖിലേഷ് പറയുന്നത്.

Recent Posts