India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

മാര്‍ച്ചിന് ശേഷം ഇന്ത്യന്‍ രൂപ കരകയറുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കണ്ടത്. ഡോളറിനെതിരായ രൂപയുടെ ഈ തിരിച്ചുവരവ് ശക്തമാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ:: മാര്‍ച്ചിന് ശേഷം ഇന്ത്യന്‍ രൂപ കരകയറുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കണ്ടത്. ഡോളറിനെതിരായ രൂപയുടെ ഈ തിരിച്ചുവരവ് ശക്തമാണ്. ജൂലായ് 29 ബുധനാഴ്ച ഒറ്റയടിക്ക് 13 പൈസയോളം രൂപയുടെ മൂല്യം ഡോളറിനെതിരെ വര്‍ധിച്ചിരുന്നു. പിന്നീട് ജൂലായ് 31 വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ ഡോളറിന് 95 രൂപ 38 പൈസ എന്ന നിലവാരത്തില്‍ എത്തിയിരുന്നു.

ഒരു ഘട്ടത്തില്‍ ഡോളറിന് 96 രൂപ 90 പൈസ എന്ന നിലവാരത്തിലേക്ക് വരെ താഴ്ന്നതിന് ശേഷമാണ് രൂപയുടെ ഈ തിരിച്ചുവരവ്. അനുകൂലമായ ചില സാഹചര്യങ്ങളാണ് രൂപയെ രക്ഷിക്കുന്നത്. അതില്‍ പ്രധാനം ആഗോള എണ്ണവില കുറയുന്നു എന്ന ഘടകമാണ്. അസംസ്കൃത എണ്ണവില ബാരലിന് 88 ഡോളര്‍ എന്ന നിലവാരത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഒപ്പം ഇന്ത്യയിലെ ബിസിനസ് സാഹചര്യവും ഡിമാന്‍റും മെച്ചപ്പെടുന്നതും അനുകൂല ഘടകമായിട്ടുണ്ട്. ലോകസമ്പദ് വ്യവസ്ഥ പ്രതിസന്ധികളില്‍ തട്ടിത്തകരുമ്പോഴും ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച ഭദ്രമാണ്. ഇതിന് പുറമെ, രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് ഇറങ്ങുകയും ചെയ്തു. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ഇന്ത്യ ഡോളര്‍ വനിമയ എക്സചേഞ്ചില്‍ വന്‍തോതില്‍ ഇറക്കിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രം റിസര്‍വ്വ് ബാങ്ക് 800 കോടി മുതല്‍ 900 കോടി ഡോളര്‍ വരെ വിറ്റഴിച്ചിരുന്നു.

ഡോളര്‍ ശക്തിപ്രാപിക്കുകയും എണ്ണവില വര‍്ധിക്കുകയും ചെയ്താല്‍ വീണ്ടും രൂപയ്‌ക്ക് തിരിച്ചടിയായേക്കൂം. പക്ഷെ യുസിന്റെ ഉയര്‍ന്ന കടബാധ്യതകളും കടമെടുക്കുന്നതിനുള്ള ചെലവ് വര്‍ധിക്കുന്നതും ഇന്ത്യന്‍ രൂപയ്‌ക്ക് അനുകൂല ഘടകങ്ങളാണ്.

Recent Posts