Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 11:52 am IST
inVaradyam, Literature

സ്വാതന്ത്ര്യത്തിന്റെ അമൃതകാല പ്രയാണവും ആര്‍എസ്എസ് ശതാബ്ദിയും, സ്വര്‍ഗീയ പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗീത ഇന്റര്‍നാഷണലിന്റെ രജതജൂബിലിയും ആചരിക്കുന്ന ഈ വര്‍ഷത്തിനു കാലോചിതമായ ഒരു സംഭാവനയാണ് ഡോ. ലക്ഷ്മികുമാരിയുടെ ഭഗവദ്ഗീതയിലെ അമൃതകുടുംബ സങ്കല്‍പം എന്ന രചന.

ഭഗവദ് ഗീത ജീവിതായോധനത്തിനു വേണ്ടിയിട്ടെന്ന് സമര്‍ഥിച്ചുകൊണ്ട്, സ്വാമി ചിന്മയാനന്ദജി ലോകമെമ്പാടും ഗീതയെ പരിചയപ്പെടുത്തിയപ്പോള്‍, തികച്ചും ആശ്ലേഷഭാവനയോടെ ലോകസമൂഹം ഏറ്റെടുത്തു. ആ കാലടികളെ പിന്തുടര്‍ന്ന്, പരമേശ്വര്‍ജി സമാനചിന്തകരുടെ കൂട്ടായ്‌മയോടെ ഗീതയെ കേരളജനതക്കു മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ഗീത സ്വാധ്യായഃ സമിതികള്‍ക്ക് രൂപം നല്‍കി. എന്നാല്‍, സംഘ ശതാബ്ദിയുടെ ഭാഗമായുള്ള ‘പഞ്ച പരിവര്‍ത്തന്‍’ മുന്നോട്ടുവെക്കുന്ന ‘കുടുംബ പ്രബോധന്‍’ ഭഗവദ് ഗീതയിലൂടെ വിവരിക്കുകയാണ് ഈ പുസ്തകത്തിലൂടെ എന്നു കാണാം.

ഈ പുസ്തകത്തിന്റെ ആമുഖം ‘വ്യഷ്ടിയും സമഷ്ടിയും, മൃത്യോര്‍മ അമൃതം ഗമയ’ എന്ന ശീര്‍ഷകത്തൊടെയാണ്. സ്വാമി വിവേകാന്ദന്റെ ‘വ്യഷ്ടിയും സമഷ്ടിയും’ എന്ന ബോധോദയത്തെ ഉള്‍ക്കൊണ്ട് ഗീതയിലൂടെ പര്യടനം നടത്തി രണ്ടും ഒന്നുതന്നെ എന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാക്കിത്തരുകയാണിവിടെ. ഗീതയിലെ കുടുംബപ്രബോധനം ധ്യാന ശ്ലോകം തൊട്ടേ തുടങ്ങുന്നതായി ഗ്രന്ഥകാരി ചൂണ്ടിക്കാണിക്കുന്നു. അണു മുതല്‍ ശരീരം, കുടുംബം, സമാജം, രാഷ്‌ട്രം, ലോകം, പ്രപഞ്ചം എല്ലാം ‘പരസ്പരം ഭാവയന്താം’ എന്ന സങ്കല്പത്തിലധിഷ്ഠിതമെന്നു ദീദി ഈ പുസ്തകത്തിലൂടെ ചൂണ്ടിക്കാട്ടുന്നുന്നുണ്ട്.

ഗീതയുടെ ഒന്നാം ശ്ലോകം മുതല്‍ ഇത് പ്രതിഫലിക്കുന്നു. ഗീത ഒരു യോഗ ശാസ്ത്രമെന്ന നിലയില്‍ മനസ്സിനെ വികസിപ്പിച്ചു, ഈ ബൃഹത് കുടുംബത്തിലെ അംഗമെന്ന നിലക്ക് നാം സ്വയം എങ്ങിനെ ജീവിക്കണം, ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്നൊക്കെ ഭഗവന്‍ അര്‍ജുനനിലൂടെ നമുക്ക് കാട്ടിത്തരുന്നതായി ദീദി ഓര്‍മ്മപ്പെടുത്തുന്നുണ്ട്, ഈ ആമുഖത്തിലൂടെ. ഗീതയിലെ ഒന്ന് മുതല്‍ പതിനെട്ടുവരെയുള്ള അദ്ധ്യായങ്ങളെ, ഒരു കുടുംബ ജീവിതത്തിനു ആവശ്യം വേണ്ട തത്ത്വങ്ങളില്‍, അനുയോജ്യമായ ശീര്‍ഷകത്തോടെ വിവരിക്കുന്ന അത്യുജ്ജ്വലമായ ഉദ്യമമാണ് ഈ ഗ്രന്ഥരചന. കുടുംബജീവിതത്തിലെ പാളിച്ചകള്‍, അസതോ മാ സദ്ഗമയ (യഥാര്‍ത്ഥ സത്യത്തെ കണ്ടെത്തല്‍), കുടുംബശ്രീക്ക് അത്യാവശ്യം, കുടുംബജീവിതത്തില്‍ പാലിക്കേണ്ട നിസ്സംഗത്വം, കുടുംബഭദ്രതയ്‌ക്ക് അത്യാവശ്യം,അമൃതകുടുംബങ്ങള്‍ സനാതധര്‍മകളരിയാവണം, അദ്വൈതം നിത്യജീവിതത്തില്‍, അനിത്യവും നിത്യവുമായ കുടുംബ സങ്കല്‍പ്പങ്ങള്‍, സമഷ്ടിസ്ഫുരണങ്ങളാകുന്ന കുടുംബ സങ്കല്‍പ്പങ്ങള്‍, സമഷ്ടി കുടുംബ പരിചയം, (ലോകമേ തറവാട്), സമഷ്ടി കുടുംബ ദര്‍ശനം, കുടുംബ ബന്ധങ്ങളെ മിനുസപ്പെടുത്തുന്ന യോഗം, നിത്യാനിത്യ വിവേകം കുടുംബശ്രീക്കായി, നാനാത്വത്തില്‍ ഏകത്വം, സദാ സര്‍വത്ര ഭഗവത് ചൈതന്യ ദര്‍ശനം, അമൃത കുടുംബങ്ങള്‍ അസുരഭാവങ്ങളെ നീക്കിനിര്‍ത്തണം, കുടുംബങ്ങളില്‍ പുനഃപ്രതിഷ്ഠിതമാക്കേണ്ട ശ്രദ്ധ, വ്യഷ്ടിയില്‍ നിന്ന് സമഷ്ടിയുടെ പൂര്‍ണതയിലേക്ക് എന്നീ ശീര്‍ഷകങ്ങളോടെ കാലാനുസൃതമായ കുടുംബപ്രബോധനം നേടുവാന്‍ ഈ പുസ്തകം വളരെ സഹായിക്കുന്നു.

ഈ കൃതിയുടെ അവസാന അദ്ധ്യായം ‘ഗീത ജപമാല’ എന്ന ശീര്‍ഷകത്തില്‍ അടയാളപ്പെടുത്തുന്നു. ഒന്നുമുതല്‍ പതിനെട്ടുവരെയുള്ള അധ്യായങ്ങളിലെ തെരെഞ്ഞെടുത്ത ശ്ലോകങ്ങളെ കോര്‍ത്തിണക്കി, ഗീതയിലെ അവസാനശ്ലോകത്തെ ഒരു മേരുവാക്കി ‘ജപമാല’ സൃഷ്ടിച്ചിരിക്കുകയാണിവിടെ. അവ നിരന്തരം ജപിച്ചുകൊണ്ട്, ജീവിതഭാരം കുറക്കുവാനുള്ള ഉപാധിയായി ഉപാസകരുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ഏതു സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം ഈ കൃതിയുടെ പ്രത്യേകതയാണ്.

ദീദിയുടെ വാക്കുകളെ കടമെടുത്താല്‍ ”നമ്മുടെ കുടുംബങ്ങളെ നാം അമൃതകുടുംബങ്ങളാക്കി മാറ്റുമ്പോള്‍, നമ്മില്‍ക്കൂടി മാനവരാശിക്കാകമാനം ലഭിക്കുന്ന അമൃതത്വത്തിന്റെ സന്ദേശം, അതായിരിക്കണം ഭാരതസ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തില്‍ നമുക്കേവര്‍ക്കും ലോകനന്മക്കും ശാന്തിക്കുമായി കൊടുക്കാവുന്ന ഏറ്റവും വലിയ ഉപഹാരം.”

ഭഗവദ് ഗീതയിലെ അമൃതകുടുംബ സങ്കല്‍പം
ഡോ. ലക്ഷ്മികുമാരി
വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍
വില: $ 100 രൂപ

Tags: Malayalam LiteratureBook Review
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമായണ യാത്ര

Varadyam

കഥ: ഗോമതിയും കള്ളനും

Varadyam

കവിത: രാമം വന്ദേ!

Varadyam

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

Varadyam

കവിത: ചക്കമാഹാത്മ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.