തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് യുഡിഎഫ് സർക്കാർ. നിലവിൽ റെയിൽവേ പോലീസ് അന്വേഷിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തലവൻ. വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എംഎൽഎ ടി.ഒ.മോഹനൻ നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഇപ്പോഴത്തെ നടപടി. കേസില്‍ അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും.
ഫെബ്രുവരി 25നായിരുന്നു സംഭവം. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അടക്കം 5 കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. പ്രവര്‍ത്തകരാണ് പ്രതികള്‍. ഇവരെ റിമാൻഡ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തിനിടെ കെഎസ് യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് മന്ത്രിക്കു നേരെ ചാടി വീണെന്നും കഴുത്തിന് ആക്രമിച്ച് പരിക്കേല്‍പിച്ചെന്നുമുള്ള ഗണ്‍മാന്റെ മൊഴിയിലാണ് അന്ന് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൊന്നും മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവുകള്‍ പോലീസിനു കണ്ടെത്താനായില്ല. പ്രതികള്‍ക്കെതിരെ 13 വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് പിന്നീട് വധശ്രമക്കേസ് ഒഴിവാക്കിയിരുന്നു.
















