
കോഴിക്കോട് : ക്‌ഷേത്രത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗിക അതിക്രമംകാട്ടിയ കേസില്‍ പൂജാരിക്ക് മൂന്ന് വര്‍ഷവും മൂന്നു മാസവും തടവ് . ഇതിനൊപ്പം 5000 രൂപ പിഴയും അടയ്‌ക്കണം. മുതുവണ്ണാച്ച സ്വദേശി സികെ വിനോദനെയാണ് നാദാപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
2024 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനി ഇയാള്‍ ഉപദ്രവിച്ചതായി പരാതിപ്പെട്ടതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.