Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 06:59 pm IST
inEntertainment

സ്‌ക്രീനില്‍ പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും ജീവിതത്തില്‍ പ്രതിസന്ധികളുടെ കടല്‍ നീന്തിക്കടക്കാനുള്ള ശ്രമത്തിലാണ് നടന്‍ ശാരിബ് ഹാഷ്മിയും കുടുംബവും. തന്റെ ഭാര്യ നസ്രീന് കാന്‍സറാണെന്ന ശാരിബിന്റെ വെളിപ്പെടുത്തല്‍ നേരത്തെ ആരാധകരെയാകെ വേദനിപ്പിച്ചിരുന്നു. ആറാമതും ഭാര്യയെ തേടി കാന്‍സര്‍ എത്തിയിരിക്കുകയാണെന്നാണ് ശാരിബ് ഇപ്പോള്‍ അറിയിക്കുന്നത്.

ദ ഫാമിലി മാന്‍ സീരിസിലൂടെയാണ് ശാരിബ് താരമാകുന്നത്. ശാരിബ് ദ ഫാമിലി മാനില്‍ അഭിനയിക്കുന്നതിനിടെയാണ് ഭാര്യയ്‌ക്ക് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. തന്റെ ഭാര്യ നസ്രീന്‍ വീണ്ടും കാന്‍സറുമായുള്ള പോരാടുകയാണെന്ന് സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

”ഇതുപോലൊന്ന് ഞങ്ങള്‍ക്ക് സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒരിക്കല്‍ പോലും അവര്‍ പുകയില ഉപയോഗിച്ചിട്ടില്ല. എന്നിട്ടും അവള്‍ക്ക് ഓറല്‍ കാന്‍സര്‍ വന്നു. ഞാന്‍ ഫാമിലി മാന്റെ ഷൂട്ടിങ് ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് പണം വളരെ അത്യാവശ്യമായി വന്നു. തുടര്‍ന്ന് നിര്‍മാതാക്കളോട് എനിക്ക് തരാനുള്ള പണമത്രയും നേരത്തെ തന്നെ തരണമെന്ന് പറഞ്ഞു. അവര്‍ സമ്മതിച്ചു. അതവരുടെ കനിവാണ്” ശാരിബ് പറയുന്നു.

”സീരീസ് റിലീസായതോടെ എന്റെ കരിയര്‍ കുതിച്ചുയര്‍ന്നു. പക്ഷെ അതേസമയം ഞങ്ങള്‍ കാന്‍സറിനോട് പോരാടുകയായിരുന്നു. ജോലിയുടെ കാര്യത്തില്‍ എല്ലാം നല്ലത് പോലെ പോകുന്നതിനാല്‍ ചെറിയൊരു സമാധാനം ഉണ്ടായിരുന്നു. എങ്കിലും ഞങ്ങളുടെ ജീവിതമാകെ മാറിപ്പോയിരുന്നു” താരം പറയുന്നു. 2018 ലാണ് നസ്രിന് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്.

”അവള്‍ക്ക് അഞ്ച് സര്‍ജറികള്‍ ചെയ്തു. മുഖമാകെ മാറിപ്പോയി. എനിക്കെന്റെ പഴയ മുഖം മിസ് ചെയ്യുന്നു എന്ന് അവള്‍ ഇടയ്‌ക്ക് എന്നോട് പറയാറുണ്ട്. ഇപ്പോള്‍ ആറാമതും കാന്‍സര്‍ വന്നിരിക്കുകയാണ്. ശ്വാസകോശത്തിലേക്കും എല്ലുകളിലേക്കും കിഡ്‌നിയുടെ ചുറ്റിനും പടര്‍ന്നിട്ടുണ്ട്. പക്ഷെ അവള്‍ ധീരയാണ്. ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്” എന്നും ശാരിബ് പറഞ്ഞു.

”ഈ യാത്ര ഞങ്ങളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അവളൊരു പോരാളിയാണ്. അവളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ഒന്നുമല്ല. അവളാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തിയത്. ഞാന്‍ തകര്‍ന്നപ്പോഴും അവളാണ് പിന്തുണച്ചത്. ഇന്നും അവളാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്” എന്നും താരം പറയുന്നു. കരിയറില്‍ ഒന്നുമാകാത്ത കാലത്ത് ഭാര്യ തനിക്ക് കരുത്തായതിനെക്കുറിച്ചും ശാരിബ് ഓര്‍ക്കുന്നുണ്ട്.

അവളുടെ സ്വര്‍ണം വില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങളുടെ ഫ്‌ളാറ്റ് അടക്കം വില്‍ക്കേണ്ടി വന്നു. പക്ഷെ ഒരിക്കല്‍ പോലും അവള്‍ എന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയോ ഇത് എന്തിന് ചെയ്യുന്നുവെന്നോ ചോദിച്ചിട്ടില്ല. എല്ലായിപ്പോഴും അവള്‍ എന്റെ കൂടെ നിന്നു. ഇപ്പോഴും, ഇതിലൂടെയൊക്കെ കടന്നു പോകേണ്ടി വന്നിട്ടും അവളാണ് ശക്ത. എല്ലാം ശരിയാകും, ആശങ്കപ്പെടണ്ട എന്ന് അവള്‍ എപ്പോഴും പറയും” എന്നും താരം പറയുന്നു.

 

Tags: CancerNasrinLatest newssharib hashmifamily man seriel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.