Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 06:24 am IST
inIndia

ന്യൂദല്‍ഹി: പട്ടികജാതി വിഭാഗങ്ങളോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയാണെന്ന് വരുത്തി തീര്‍ക്കാന്‍ മനുസ്മൃതിയുടെതെന്ന പേരില്‍ പരിഭാഷ ഉന്നയിച്ച രാജ്യസഭാ പ്രതിപക്ഷനേതാവ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്ക് തിരിച്ചടി. ഇന്നത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വേദകാലത്തെ ശൂദ്രരുമായി ബന്ധമില്ലെന്ന് ഡോ.അംബേദ്കറുടെ ‘ഹു വേര്‍ ദ ശൂദ്രാസ്’ ഉദ്ധരിച്ച് ഖാര്‍ഗെയ്‌ക്ക് മറുപടി നില്‍കി ബിജെപി എംപി സുധാംശു ത്രിവേദി. ഖാര്‍ഗേയുടെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്ന് രാജ്യസഭാ ചെയര്‍മാന്‍ നീക്കം ചെയ്തു.

പൊതു പരീക്ഷാ ഭേദഗതി ബില്‍ രാജ്യസഭയില്‍ ചര്‍ച്ചചെയ്യവേയാണ് മനുസ്മൃതിയുടെ പരിഭാഷയുമായി ഖാര്‍ഗെ എത്തിയത്. ശൂദ്രവിഭാഗം പഠനം നടത്തിയാല്‍ കാതില്‍ ലോഹം ഉരുക്കി ഒഴിക്കണമെന്നും അക്ഷരം ഉച്ചരിച്ചാല്‍ നാവ് അറുക്കണമെന്നും മനുസ്മൃതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ഖാര്‍ഗെ വാദിച്ചു. ഇതിനായി മനുസ്മൃതിയുടെതെന്ന് അവകാശപ്പെട്ട് ഇംഗ്ലീഷ് പരിഭാഷയും വായിച്ചു. ഇത് ഭരണപക്ഷം ഒന്നടങ്കം എതിര്‍ത്തതോടെ സഭ പ്രക്ഷുബ്ധമായി. പരിഭാഷ അംഗീകരിക്കാനാകില്ലെന്നും ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താത്ത വരികള്‍ സഭയില്‍ ഉദ്ധരിക്കാനാകില്ലെന്നും ഖാര്‍ഗെയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും സഭാനേതാവ് ജെ.പി. നഡ്ഡ ആവശ്യപ്പെട്ടു.

ഹു വേര്‍ ദ ശൂദ്രാസിലെ ഒന്നാം അധ്യായം ഒന്നാം പേജ് ഖണ്ഡിക മൂന്നില്‍ വേദകാലത്തെ ശൂദ്രരുമായി ഇന്നത്തെ പട്ടികജാതിവിഭാഗങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയട്ടുണ്ടെന്ന് സുധാംശു ത്രിവേദി തിരിച്ചടിച്ചു. മാത്രമല്ല അംബേദ്കറുടെ ‘ദി അണ്‍ടച്ചബിള്‍സ്’ എന്ന പുസ്തകത്തില്‍ മനുവിന്റെ കാലത്ത് തൊട്ടുകൂടായ്‌മ ഉണ്ടായിരുന്നില്ലെന്ന് എഴുതിയിട്ടുണ്ടെന്നും വ്യക്തമാക്കി.

1790ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജായിരുന്ന വില്യം ജോണ്‍സ് തര്‍ജ്ജമ ചെയ്തതെന്ന തരത്തിലുള്ള പുസ്തകമാണ് ഖാര്‍ഗെ വായിച്ചതെന്ന് സുധാംശു പറഞ്ഞു. പരിഭാഷയക്ക് മുമ്പുള്ള മനുസ്മൃതിയുടെ ഒരു പകര്‍പ്പും ലഭ്യമായിട്ടില്ലെന്നും അതിനാല്‍ ഖാര്‍ഗെ വായിച്ച പുസ്തകം യഥാര്‍ത്ഥ പുസ്തകത്തിന്റെ പകര്‍പ്പാണെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പുസ്തകം സാക്ഷ്യപ്പെടുത്തണമെന്ന് രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഖാര്‍ഗെ അതിന് തയാറായില്ല. ഇതോടെ മനുസ്മൃതി ഉദ്ധരിച്ചുള്ള പ്രസംഗഭാഗം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.

 

Tags: Mallikarjun KhargeRajya SabhaManusmritiRajya Sabha Chairman C.P. Radhakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍
Main Article

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.