
കണ്ണൂര്‍:ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ തങ്ങളുടെ സര്‍ക്കാരിനെതിരെ വായ് തുറക്കാതിരുന്ന സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ഭരണം മാറിയതോടെ വേതന വര്‍ദ്ധനയെന്ന ആവശ്യവുമായി രംഗത്തെത്തി. ആശാവര്‍ക്കര്‍മാരുടെ മിനിമം വേതനം 26000 രൂപയാക്കണമെന്നാണ് സംഘടനയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നത്. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ആവശ്യപ്പെടാന്‍ ധൈര്യപ്പെടാതിരുന്ന വര്‍ദ്ധന ഇപ്പോള്‍ ഉന്നയിച്ചതിലെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ ആശാവര്‍ക്കര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അന്ന് ആശാവര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ യൂണിയനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കയാണ്.