ന്യൂദല്‍ഹി: സുപ്രീം കോടതിയിലെ അംഗീകൃത ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി (ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ) ഉയര്‍ത്തുന്ന ബില്‍ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്.
സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയര്‍ത്താനുള്ള നിര്‍ദ്ദേശം മെയ് 5 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. മെയ് 16 ന് ഓര്‍ഡിനന്‍സ് ഇറക്കി . 2019ലാണ് അവസാനം അംഗസംഖ്യ വര്‍ദ്ധിപ്പിച്ചത്. അന്ന് 31-ല്‍ നിന്ന് 34 ആയി വര്‍ദ്ധിപ്പിച്ചു. 1950-ല്‍ സുപ്രീം കോടതി സ്ഥാപിതമായപ്പോള്‍, ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 8 ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നത്.
2026 ജനുവരി 1 ലെ കണക്കനുസരിച്ച് സുപ്രീം കോടതിയില്‍ 92,101 കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ടെന്ന് ലോക്‌സഭയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
















