തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ കൊണ്ടാണ് ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലായതെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. ഈ വര്‍ഷം മാത്രം 180 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മന്ത്രി പറഞ്ഞു. വെയര്‍ഹൗസില്‍ നിന്ന് ഔട്ട്ലെറ്റുകളിലേക്ക് മാറ്റുമ്പോള്‍ സര്‍ക്കാരിന് നല്‍കിയിരുന്ന ഗാലണേജ് ഫീസ് വര്‍ധിപ്പിച്ചതോടെ 10 കോടി നല്‍കിയിരുന്നിടത്ത് ഒറ്റയടിക്ക് 200 കോടിയും പിന്നീട് 400 കോടിയിലധികവുമാണ് നല്‍കേണ്ടി വന്നത്. ലാഭത്തിന് പുറമേ റിസര്‍വ് ഫണ്ടില്‍ നിന്ന് കൂടി പണമെടുത്തു കൊടുക്കേണ്ടി വന്നു. ഇതാണ് ബെവ്‌കോയെ നഷ്ടത്തിലേക്ക് നയിച്ചത്. സര്‍ക്കാരിന്റെ ഈ നടപടിയെ ബെവ്‌കോ നേരത്തെ തന്നെ എതിര്‍ത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. ബെവ്‌കോയുടെ ഉല്‍പ്പാദനം 21,000 കോടിയിലേക്ക് വര്‍ധിച്ചെങ്കിലും ഗാലണേജ് ഫീസ് ഉയര്‍ത്തിയത് കമ്പനിക്ക് വലിയ തിരിച്ചടിയായി.
(വെയര്‍ഹൗസുകളില്‍ നിന്ന് റീട്ടെയില്‍ ലൈസന്‍സികളിലേയ്‌ക്ക് നീക്കുമ്പോള്‍ മദ്യം , ബിയര്‍ അല്ലെങ്കില്‍ വൈന്‍ പോലുള്ള ലഹരിപാനീയങ്ങളുടെ അളവില്‍ ബള്‍ക്ക് ലിറ്ററിന് അല്ലെങ്കില്‍ ഗാലണിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന പരോക്ഷ നികുതിയാണ് ഗാലണേജ് ഫീസ് )
















