ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടേയും നേതൃത്വത്തില്‍ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം രാഹുലും പ്രിയങ്കയും നടത്തിയ സമരത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും പൊതുജനത്തെ വിഡ്ഡികളാക്കരുതെന്നും ഗീതാഞ്ജലി ആങ്മോ പറഞ്ഞു.
ഇതോടെ നീറ്റ സമരവുമായി ബന്ധപ്പെട്ട് സോനം വാങ്ചുകും കോണ്‍ഗ്രസും രണ്ട് തട്ടിലാണെന്നത് വെളിപ്പെട്ടു. ജന്തര്‍മന്തറില്‍ സിജെപി സമരം തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവിടേക്ക് തിരിഞ്ഞുനോക്കുക പോലുമുണ്ടായില്ല. അതേ സമയം പിന്നീട് പാര്‍ലമെന്‍റിന്റെ വര്‍ഷകാല മണ്‍സൂണ്‍ സമ്മേളനത്തില്‍ ഈ വിഷയം കത്തിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ പൊടുന്നനെ കോണ്‍ഗ്രസ് ഒരു സമരം അതീവരഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നു. എന്തിന് ഇന്ത്യാമുന്നണിയുടെ ഘടകകക്ഷികളായ തൃണമൂലിനെയോ, സമാജ് വാദി പാര്‍ട്ടിയേയോ ആര്‍ജെഡിയെയോ ഇടത് പാര്‍ട്ടികളേയോ ഒന്നും കൂടെക്കൂട്ടാതെ സമരത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും ശ്രമം. ഈ കള്ളത്തരത്തിനെതിരെയാണ് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ ആഞ്ഞടിച്ചത്.
ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളോടൊപ്പം കോണ്‍ഗ്രസ് നേതാക്കൾ നിൽക്കണമായിരുന്നു. അതുണ്ടായില്ല. -ആങ്മോ പറഞ്ഞു. ഇന്ത്യ ടുഡേയോട് സംസാരിക്കവെ, രാഷ്‌ട്രീയ നേതാക്കൾ വാങ്ചുകിനെയും അദ്ദേഹത്തിന്റെ വിശ്വാസ്യതയെയും രാഷ്‌ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആങ്മോ ആരോപിച്ചു.
“പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള പ്രതിഷേധത്തിൽ ആത്മാർത്ഥതയില്ലായിരുന്നു. പൊതുജനങ്ങളെ ഇനി വിഡ്ഢികളാക്കാൻ കഴിയില്ല. ഇത് ഉണർന്നിരിക്കുന്ന ഇന്ത്യയാണ്. ആത്മാർത്ഥതയില്ലാത്തവരെ യുവാക്കൾ പുറത്താക്കും,” ആങ്മോ പറഞ്ഞു.
പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കുത്തിയിരിപ്പ് സമരം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ പരാമർശം. കഴിഞ്ഞയാഴ്ച ജന്തർ മന്തർ പ്രതിഷേധ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ വാങ്ചുകിനെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്
















