Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍byപി.ഗോപാലന്‍കുട്ടി മാസ്റ്റര്‍
Sep 25, 2026, 07:19 am IST
inMain Article

വന്ദേമാതരത്തിന് 150 വര്‍ഷം പൂര്‍ത്തിയാകുന്ന അതിധന്യമായ മുഹൂര്‍ത്തമാണിത്. സ്വാതന്ത്ര്യ സമരസേനാനികളുടെ ദേശീയ ബീജമന്ത്രമായിരുന്ന വന്ദേമാതരം സ്വതന്ത്രഭാരതത്തില്‍ അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു എന്നത് ഒരു ദുഃഖസത്യമാണ്. എന്നാല്‍ നിയതിയുടെ നിശ്ചയമെന്നപോലെ വന്ദേമാതരത്തിന്റെ നൂറ്റമ്പതാം ജന്മവര്‍ഷത്തില്‍ അതിന് ദേശീയഗാനത്തിന്റെ സമശീര്‍ഷമായ ആദരവിനും അംഗീകാരത്തിനും പാത്രീഭവിക്കത്തക്ക രീതിയില്‍ ഭാരത പാര്‍ലമെന്റ് നിയമസാധുത നല്‍കിയത് ഏറെ സന്തോഷകരവും അതിലേറെ അഭിമാനകരവുമാണ്. പക്ഷേ, ഈ ദേശീയ സ്വാഭിമാനത്തിന്റെ ധന്യമുഹൂര്‍ത്തത്തെ വികലവും വികൃതവുമാക്കി ജനമനസ്സുകളില്‍ കാലുഷ്യവും അനൈക്യവും സൃഷ്ടിക്കുന്നതിന് ദേശവിരുദ്ധ ശക്തികള്‍ ഭാരതത്തിനകത്തും പുറത്തും നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗുരുതര സാഹചര്യവും നിലനില്‍ക്കുന്നു.

സമകാലികമായ ഈ സാഹചര്യത്തില്‍ വന്ദേമാതരത്തിന്റെ പ്രസക്തിയും മഹത്വവും ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുകയും ദേശവിരുദ്ധ ആഖ്യാന സൃഷ്ടികള്‍ക്ക് പകരം ഭാവാത്മക സങ്കല്പങ്ങളെ ഭാവി തലമുറയില്‍ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുകയെന്ന മഹനീയ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ‘വിദ്യാഭാരതി അഖിലഭാരതീയ ശിക്ഷാസന്‍സ്ഥാന്‍’ വന്ദേമാതരത്തിന്റെ ദേശീയ സാമൂഹികാലാപനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരേതര വിദ്യാഭ്യാസ സംവിധാനമായ ‘വിദ്യാഭാരതി’യ്‌ക്ക് എല്ലാ സംസ്ഥാനങ്ങളിലും വിദ്യാലയങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളുമുണ്ട്. 1952ല്‍ ഗോരഖ്പൂരില്‍ ശിശുവാടികയായി ആരംഭിച്ച ഈ ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനം അതിന്റെ അമൃതവര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്.

ദേശീയതലത്തില്‍ ഇന്ന് വിദ്യാഭാരതി 11,938 ഔപചാരിക വിദ്യാലയങ്ങളും 10,961 അനൗപചാരിക വിദ്യാലയങ്ങളുമടക്കം 23,000 സ്ഥാപനങ്ങള്‍ നടത്തിവരുന്നു. ഈ സ്ഥാപനങ്ങളില്‍ 37 ലക്ഷം വിദ്യാര്‍ത്ഥികളും ഒന്നര ലക്ഷത്തിലേറെ ആചാര്യന്മാരും ആയിരക്കണക്കിന് അനുബന്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഭാരതീയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ നിരന്തരം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇതില്‍ 12 സൈനിക വിദ്യാലയങ്ങളും 280 ആവാസീയ (താമസിച്ചു പഠിക്കുന്നവ) വിദ്യാലയങ്ങളും ഉള്‍പ്പെടുന്നു. വിദ്യാഭാരതിയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാനികേതന്‍ നാലരപ്പതിറ്റാണ്ടിലേറെയായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരികയാണ്. ശിശുവാടിക, ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലായി മുന്നൂറോളം വിദ്യാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഏതാണ്ട് 65,000 വിദ്യാര്‍ത്ഥികളും അയ്യായിരത്തോളം ആചാര്യന്മാരും നൂറുകണക്കിന് അനുബന്ധപ്രവര്‍ത്തകരും ബന്ധപ്പെട്ടിരിക്കുന്നു. ഇതിനോടൊപ്പം ലക്ഷാവധി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എല്ലാംചേര്‍ന്ന വിദ്യാഭ്യാസ രംഗത്തെ ഒരു മഹാപ്രസ്ഥാനമായി വിദ്യാഭാരതി അനുദിനം വളര്‍ന്നുവികസിച്ചുകൊണ്ടിരിക്കുന്നു.

ഈ ജനശക്തിയെ സമാഹരിച്ചുകൊണ്ട് ദേശീയതലത്തില്‍ ഒരേ ദിവസം, ഒരേ മുഹൂര്‍ത്തത്തില്‍, ഒരേ ഈണത്തില്‍, ഒരേ ദേശീയഭാവനയില്‍ വന്ദേമാതരത്തിന്റെ ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും നടക്കും. വന്ദേമാതര ആലാപനത്തിന്റെ അവിസ്മരണീയവും അനന്യവുമായ മഹനീയ മുഹൂര്‍ത്തമായി ഇത് ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നതും അഭിമാനകരമാണ്. ദേശീയഗീത സാമൂഹികാലാപനത്തിന്റെ ചൈതന്യശക്തിയായി ഈ നിമിഷം മാറുകയും ഭാവിതലമുറയിലേക്ക് ദേശീയ സ്വാതന്ത്ര്യബോധത്തിന്റെയും അഭിമാനത്തിന്റേയും ഉജ്ജ്വലഭാവങ്ങളെ സന്നിവേശിപ്പിക്കുന്നതിന് തികച്ചും പര്യാപ്തമാവുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസമാണ് ഇതിന്റെ പ്രേരകശക്തി.

വന്ദേമാതരത്തെക്കുറിച്ചുള്ള അനഭിലഷണീയവും അര്‍ത്ഥശൂന്യവുമായ വരട്ടുവാദങ്ങളെയും ആഖ്യാനങ്ങളെയും അതിജീവിക്കുകയും ഭാവാത്മക സങ്കല്പങ്ങളെ ഉള്ളില്‍ ഉജ്ജ്വലമാക്കുകയും ചെയ്യുന്ന ഭാവിതലമുറയെ നിര്‍മിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ‘വന്ദേമാതരം’ ആനന്ദമഠം എന്ന നോവലിലാണ് എഴുതപ്പെട്ടതെന്ന മിഥ്യാസങ്കല്പത്തെ തിരുത്തേണ്ടതും അനിവാര്യമാണ്. ആനന്ദമഠം ബങ്കിം ചന്ദ്രചാറ്റര്‍ജി എഴുതിയത് 1882 ലാണ്. എന്നാല്‍ അതിനു മുമ്പ് 1875ല്‍ അദ്ദേഹം തന്നെ എഴുതിയ ‘മേരാ ദുര്‍ഗ്ഗോത്സവ്’ എന്ന ഗ്രന്ഥത്തിലെ കമലാകാന്ത് എന്ന കഥാപാത്രത്തിലൂടെയാണ് വന്ദേമാതരം ജന്മമെടുത്തത്. 1886 ല്‍ ടാഗോര്‍ കുടുംബം പ്രസിദ്ധീകരിച്ച ‘ബാലക്’ എന്ന മാസികയിലൂടെ പ്രഭാസുന്ദരീദേവി ഇതിന്റെ സ്വരലിപി പ്രചരിപ്പിക്കുകയുണ്ടായി. 1905 ലെ ബംഗാള്‍ വിഭജനത്തിനുശേഷമാണ് വന്ദേമാതരം സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്ന വാദവും അര്‍ത്ഥശൂന്യമാണെന്നും അതിനും വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ ജനഹൃദയങ്ങളില്‍ വന്ദേമാതരം പ്രതിഷ്ഠ നേടിയിരുന്നുവെന്നും ഈ ചരിത്രം വ്യക്തമാക്കുന്നു.

1901 മുതല്‍ 1922 വരേയുള്ള കോണ്‍ഗ്രസ്സ് വാര്‍ഷിക യോഗങ്ങളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണാലാപനം നടന്നിരുന്നുവെന്ന ചരിത്ര സത്യവും, 1923 കാക്കിനട കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ സംഘടന അധ്യക്ഷനായിരുന്ന മൗലാനാ മുഹമ്മദ് അലിയാണ് ഇതിനെതിരായ പ്രതിഷേധവും പ്രതികരണവും ആദ്യമായി നടത്തിയതെന്നും, അന്നുമുതലാണ് വന്ദേമാതരം വിവാദ ചര്‍ച്ചയുടെ വിഷയമായതെന്നുമുള്ള ചരിത്രവും ഭാവി തലമുറ തിരിച്ചറിയേണ്ടതുണ്ട്. 1896ലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ തന്നെ ഈ ഗാനം ആലപിച്ച ചരിത്ര യാഥാര്‍ത്ഥ്യവും വിസ്മരിക്കരുത്. 1937ല്‍ മുസ്ലിംലീഗ് ഔദ്യോഗിക പ്രമേയത്തിലൂടെ വന്ദേമാതരം ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. അത്തരം പ്രഖ്യാപനത്തിന്റെ പ്രേതബാധകള്‍ ഇന്നും അത്തരക്കാരില്‍ ഉണര്‍ന്നു നില്‍ക്കുകയും, 1949ലെ ഭരണഘടനാ ചര്‍ച്ചയുടെ അവസാനയോഗത്തില്‍ ഡോ. രാജേന്ദ്രപ്രസാദിന് ‘ജനഗണമന ദേശീയ ഗാനമായും, വന്ദേമാതരം ദേശീയ ഗീതമായും പ്രഖ്യാപിക്കേണ്ടിവന്ന അതേ മാനസിക ചിന്തയുടെ അടിമത്തബോധം ഇന്നും ചില രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും, ഭരണകൂടങ്ങളും അതേപടി ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും പുതുതലമുറ തിരിച്ചറിയണം.

ദേശീയ സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും ഉജ്ജ്വല പ്രതീകവും പ്രേരണയുമായ വന്ദേമാതരം ഭാരതീയ ജനഹൃദയങ്ങളില്‍ മാതൃഭൂമിയോടുള്ള ഭക്തിഭാവത്തെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന തിരിച്ചറിവാണല്ലോ ‘വന്ദേമാതരം’ പാടുന്നത് ഒരു വലിയ അപരാധമായി, പിഴയൊടുക്കേണ്ട പാതകമായി ബ്രിട്ടീഷുകാര്‍ കണക്കാക്കുകയും നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്തത്. ജന്മനാട് സ്വന്തം മാതാവു തന്നെയാണെന്ന ധാരണയുണ്ടാകുന്നതും അതിനനുസരിച്ച് അതിനെ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ എന്ത് തെറ്റാണുള്ളത്? മാതാ ഭൂമിഃ പുത്രോളഹം പൃഥിവ്യാഃ (ഭൂമി മാതാവും ഞാനതിന്റെ പുത്രനും) എന്ന സങ്കല്‍പ്പം വേദകാലജന്യമാണെന്ന അടിസ്ഥാന ബോധത്തെ അംഗീകരിക്കേണ്ട വിവേകവും വിചാരശീലതയും സമൂഹത്തില്‍ ഉണരേണ്ടത് അനിവാര്യമാണ്. അതില്‍ ദേശീയ താല്‍പര്യങ്ങള്‍ക്കല്ലാതെ മതചിന്തകള്‍ക്കോ, വര്‍ഗ്ഗീയ ബോധങ്ങള്‍ക്കോ സ്ഥാനമില്ലെന്ന സത്യം സകലരും തിരിച്ചറിയേണ്ടതുണ്ട്; അംഗീകരിക്കേണ്ടതുണ്ട്. ഭാരതത്തിന്റെ പരമോന്നത നീതിന്യായ കോടതി നേരത്തെ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മതവിശ്വാസങ്ങള്‍ ദേശീയ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാകരുതെന്നും ദേശീയ വിശ്വാസങ്ങള്‍ക്കനുസൃതമായ മതവിശ്വാസങ്ങള്‍ക്കേ സാധുതയുള്ളൂവെന്നും പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ നമ്മുടെ നീതി പീഠങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ടുകൊണ്ടിരുന്ന ചൈതന്യശക്തിയെ വീണ്ടെടുത്തും ലോകജനതയെ ഭാരതീയമായ ചിന്തയിലും ദര്‍ശനങ്ങളിലും അടിയുറപ്പിച്ചും ഇന്ന് ഭാരതമെന്ന നമ്മുടെ രാഷ്‌ട്രം മുന്നേറുകയാണ്. ലോകം മുഴുവന്‍ ഭാരതീയ ദര്‍ശനങ്ങളുടെ മഹത്വവും ഗരിമയും സമാനതകളില്ലാത്ത രീതിയില്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിലാണ് വന്ദേമാതരത്തിന്റെ പ്രസക്തിയും മഹത്വവും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ദേശീയ ജനതയെ സ്വാഭിമാനത്തോടെ സന്നദ്ധമാക്കാനുള്ള വിദ്യാഭാരതിയുടെ അഭിമാനകരമായ ഈ ദേശീയയജ്ഞം നടക്കുന്നത്.

ഒരേ ദിവസം, ഒരേ സമയം, ഒരേ ഈണത്തില്‍, ഒരേ മനസ്സോടെ… ഏകാത്മതയുടെ ഉണര്‍ത്തുപാട്ടായ വന്ദേമാതരം ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള ഓരോ വിദ്യാലയത്തിലും ഇന്ന് സാമൂഹികമായി ആലപിക്കും. വിദ്യാര്‍ത്ഥികളും ആചാര്യന്മാരും രക്ഷിതാക്കളും സമൂഹവും ഒന്നടങ്കം പങ്കെടുക്കുന്ന ഈ ധര്‍മ്മദൗത്യം ദേശീയതാല്‍പര്യങ്ങളും സ്വാഭിമാനചിന്തകളും പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നു. ഈ സുവര്‍ണ്ണാവസരത്തില്‍ എല്ലാവരുടെയും പങ്കാളിത്തം വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഈ അനര്‍ഘമുഹൂര്‍ത്തത്തെ സാന്നിധ്യവും സഹകരണവും നല്‍കി അവിസ്മരണീയമാക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നു.

 

Tags: Vande Mataramവിദ്യാഭാരതിVidyabharathi Schools
പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍
പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍
സംസ്ഥാന അധ്യക്ഷന്‍ ഭാരതീയ വിദ്യാനികേതന്‍ 9847915783 [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

India

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.