Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ആര്‍. ഗോപകുമാര്‍byആര്‍. ഗോപകുമാര്‍
Jul 22, 2026, 09:15 am IST
inKerala

നെടുമങ്ങാട്: കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിലെ അഴിമതിക്കും പകല്‍കൊള്ളയ്‌ക്കും അറുതിവരുത്താനും ക്ഷേത്രങ്ങളിലെ സ്ഥാവരജംഗമ സ്വത്തുക്കള്‍ക്ക് ശക്തമായ നിയമസംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട ‘കേരള സ്റ്റേറ്റ് ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ 2026’ അട്ടിമറിച്ചതായി സൂചന.

മുഖ്യമന്ത്രിയേയും ദേവസ്വം മന്ത്രിയേയും അറിയിക്കാതെ, റവന്യൂ, ദേവസ്വം വകുപ്പുകളിലെ ഉന്നതര്‍ ചേര്‍ന്ന് ബില്ലുമായി ബന്ധപ്പെട്ട ഫയലുകള്‍ മുക്കി. നിത്യമൈനറായ പ്രതിഷ്ഠയുടെ സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സിവില്‍ കോടതികള്‍ക്ക് പകരം പ്രത്യേക ട്രൈബ്യൂണലുകള്‍ സ്ഥാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിന്റെ കരട്.
മുഖ്യമന്ത്രിയുടേയും ദേവസ്വം മന്ത്രിയുടേയും ഓഫീസുകളില്‍ നിന്ന് പരിശോധനക്കും തുടര്‍നടപടികള്‍ക്കുമായി ഫയല്‍ സെക്രട്ടേറിയറ്റിലെ റവന്യൂ ദേവസ്വം വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ അടുത്ത നടപടികളിലേക്ക് കടക്കാതെയാണ് ഫയല്‍ മുക്കിയത്. ക്ഷേത്രസ്വത്തുക്കള്‍ വകമാറ്റുകയും, കയ്യേറുന്നവരുടെയും ഭൂമാഫിയയുടെയും കടുത്ത സമ്മര്‍ദവുമാണ് ബില്‍ നിയമസഭയില്‍ വരാതിരിക്കുന്നതിന് പിന്നില്‍. നിയമവകുപ്പിന്റെ അഭിപ്രായം തേടാനും ബന്ധപ്പെട്ട സെക്രട്ടറിമാര്‍ തയ്യാറായതുമില്ല.

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ ചരിത്രപരമായ പങ്കുവഹിക്കേണ്ടിയിരുന്ന ഒരു നിയമനിര്‍മ്മാണത്തെയാണ് ഭൂമാഫിയകള്‍ക്ക് വേണ്ടി മുളയിലേ നുള്ളിയത്. കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളുടെ സ്വത്തുക്കള്‍, സാമ്പത്തിക ഇടപാടുകള്‍, ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വേഗത്തിലും സുതാര്യമായും പരിഹരിക്കുന്നതിനായി തയ്യാറാക്കിയ സമഗ്ര നിയമനിര്‍മാണമാണ് കേരള സ്റ്റേറ്റ് ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ 2026.

കോടതികളിലെ കേസ് കെട്ടിക്കിടക്കല്‍ ഒഴിവാക്കാന്‍ തിരുവനന്തപുരത്ത് ചീഫ് ബെഞ്ചും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ റീജിയണല്‍ ബെഞ്ചുകളും സ്ഥാപിക്കും. ഹൈക്കോടതി റിട്ട. ജഡ്ജി ചെയര്‍പേഴ്‌സണാകും. ജില്ലാ ജഡ്ജി റാങ്കിലുള്ള ജുഡീഷ്യല്‍ അംഗങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങള്‍, ക്ഷേത്രാചാര വിദഗ്ധര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

‘നിത്യമൈനര്‍’ ആയി കണക്കാക്കപ്പെടുന്ന ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ കയ്യേറുന്നത് തടയാന്‍ ട്രൈബ്യൂണലിന് പ്രത്യേക സിവില്‍ കോടതി പദവിയും ‘പാരന്‍സ് പേട്രിയേ’ അധികാരവും നല്‍കുന്നു.

ക്ഷേത്രസ്വത്തുക്കളുടെ കൃത്യമായ അതിര്‍ത്തികള്‍ നിര്‍ണയിക്കാന്‍ സര്‍വേ കമ്മീഷണറെ നിയമിക്കുകയും ‘ഡിജിറ്റല്‍ അസറ്റ് സര്‍ട്ടിഫിക്കറ്റ്’ നല്‍കി സ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യും. സാമ്പത്തിക സുതാര്യത ഉറപ്പാക്കാന്‍ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കും. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നും ട്രസ്റ്റികളില്‍ നിന്നും വ്യക്തിഗത പിഴയും നഷ്ടപരിഹാരവും ഈടാക്കും. ക്ഷേത്രങ്ങളുടെ പുരാതന ആചാരങ്ങള്‍, തന്ത്രവിദ്യകള്‍, ആഗമശാസ്ത്രങ്ങള്‍ എന്നിവയെ പൂര്‍ണമായി ബഹുമാനിച്ചാണ് ബില്‍ രൂപീകരിച്ചിട്ടുള്ളത്. ഇത് സ്വകാര്യകുടുംബ ക്ഷേത്രങ്ങളുടെ സ്വയംഭരണാധികാരത്തില്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡുകളോ അനാവശ്യമായി ഇടപെടില്ലെന്ന് ഉറപ്പുനല്‍കുന്നതായിരുന്നു ബില്‍.

 

Tags: kerala templesLand mafiaKerala State Devaswom Tribunal Bill 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Varadyam

വാരാഹി നവരാത്രി വിശേഷം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.