Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

ഗിരീഷ് ഏറാട്ട് by ഗിരീഷ് ഏറാട്ട്
Jul 16, 2026, 07:03 am IST
in Samskriti

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തിനടുത്ത് പുഴക്കാട്ടിരി, കുറവ പഞ്ചായത്തുകളിലാണ് രാമപുരം കേന്ദ്രമാക്കി ദര്‍ശനം നടത്തുന്ന നാലമ്പലങ്ങള്‍ ഉള്ളത്. മറ്റ് മൂന്ന് ദാശരഥീ ക്ഷേത്രങ്ങളും ശ്രീരാമക്ഷേത്രത്തിലേക്ക് ദര്‍ശനമായാണ് സ്ഥിതിചെയ്യുന്നത്. കൈകളില്‍ ശംഖ്, ചക്രം, ഗദ, പത്മം എന്നിവയുമായി നില്‍ക്കുന്ന ചതുര്‍ബാഹു രൂപത്തിലുള്ള വൈഷ്ണവ വിഗ്രഹമാണ് നാലു ക്ഷേത്രങ്ങളിലേതും.

ഈ നാലമ്പലങ്ങളിലെ ദര്‍ശനം പൂര്‍ണമാകാന്‍ സീതാദേവി ക്ഷേത്രവും ദര്‍ശിക്കേണ്ടതുണ്ട്. പുനരുദ്ധാരണം മൂലം സീതാവിഗ്രഹം ബാലാലയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണിപ്പോള്‍.

ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, ഭരതന്‍, ശത്രുഘ്‌നന്‍ എന്നീ ക്രമത്തില്‍ ദര്‍ശനം നടത്തി വീണ്ടും ശ്രീരാമക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തുന്നതോടെയേ ഇവിടെ നാലമ്പല ദര്‍ശനം പൂര്‍ത്തിയാകൂ. രാമപുരത്തു ദര്‍ശനം നടത്തുന്ന എല്ലാ ഭക്തര്‍ക്കും രാവിലെയും ഉച്ചയ്‌ക്കും അന്നദാനവുമുണ്ട്. നാല് ക്ഷേത്രങ്ങളും ടിപ്പുവിന്റെ ആക്രമണത്തിന് വിധേയമായവയാണ്. കാര്യമായ കേടുപാടുകള്‍ സംഭവിക്കാതിരുന്നത് ശ്രീരാമ ക്ഷേത്രത്തിന് മാത്രമാണ്.

രാമപുരം ശ്രീരാമക്ഷേത്രം

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തിനടുത്ത് പുഴക്കാട്ടിരി പഞ്ചായത്തിലാണ് ക്ഷേത്രം. ഇവിടം വിശ്വാമിത്ര മഹര്‍ഷിയുടെ തപോഭൂമിയായിരുന്നു എന്ന് വിശ്വസിക്കുന്നു. സനകാദിമുനികളുടെ സാന്നിദ്ധ്യവും ഇവിടെ ഉണ്ടായിരുന്നുവത്രെ. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ് ഈ ക്ഷേത്രം. തരണനെല്ലൂര്‍ പടിഞ്ഞാറെമനയ്‌ക്കാണ് തന്ത്രം

ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് നരസിംഹ ക്ഷേത്രത്തിന്റെയും ശാസ്താ ക്ഷേത്രത്തിന്റെയും മധ്യത്തിലായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആദ്യം പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹത്തിന് വളരെയധികം കേടുപാടുകള്‍ ഉണ്ടായി. ആയതിനാല്‍ പുനരുദ്ധാരണ സമയത്ത് വിഗ്രഹം മാറ്റുകയും തീര്‍ത്ഥക്കുളത്തില്‍ നിമജ്ജനം ചെയ്ത് കുളം മൂടുകയും ചെയ്തു. കൊല്ലവര്‍ഷം 1099-ല്‍ തൃത്താലക്കടുത്ത് വെള്ളിയാങ്കല്ലില്‍ നിന്നും കൊണ്ടുവന്ന കൃഷ്ണശിലയില്‍ തീര്‍ത്ത വിഗ്രഹമാണ് ഇപ്പോഴുള്ളത്.

കിഴക്കോട്ടാണ് ദര്‍ശനം. രണ്ട് തട്ടുള്ള വട്ടശ്രീകോവില്‍ ചെങ്കല്ലില്‍ നിര്‍മ്മിച്ചതാണ്. മൂന്ന് പൂജകള്‍ ഉണ്ട്. നിത്യശീവേലി ഇല്ല. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ തിരുമാന്ധാംകുന്നിലമ്മയ്‌ക്ക് താലപ്പൊലിയുണ്ട്.

ചക്രവര്‍ത്തി ഭാവത്തിലുള്ള ശ്രീരാമനാണ് പ്രതിഷ്ഠ്. രാവിലെ വനവാസ രാമനും വൈകീട്ട് സീതാസമേതനുമായി സങ്കല്പിച്ച് പൂജകള്‍ നടത്തുന്നു.

പാല്‍പ്പായസം, അഭീഷ്ടസിദ്ധിക്ക് അമ്പും വില്ലും ചാര്‍ത്തല്‍ എന്നിവയാണ് പ്രധാന വഴിപാടുകള്‍. നെയ് വിളക്ക്, നാരദര്‍ക്ക് അട, ഹനുമാന് അവില്‍ നിവേദ്യം എന്നിവയാണ് മറ്റ് വഴിപാടുകള്‍.

കന്നിമൂല ഗണപതി, ഹനുമാന്‍, പ്രഭാസത്യക സമേതനായ ശാസ്താവ്, വിഷ്ണു, ഭഗവതി, ശിവന്‍, ഭദ്രകാളി എന്നിങ്ങനെ ഒന്‍പത് ഉപദേവതകള്‍ ഇവിടെയുണ്ട്. ഹനുമാന്‍ സ്വാമി ശ്രീരാമ ക്ഷേത്രത്തിന്റെ നടയ്‌ക്കു നേരെ ഗോപുരത്തിന്റെ ഇടതുഭാഗത്ത് ഭഗവാനെ തൊഴുതു നില്‍ക്കുന്ന രീതിയിലാണ് ഉള്ളത്. ഉപദേവതകള്‍ക്ക് ആകെ നാല് ശ്രീകോവിലുകള്‍ ആണ് ഉള്ളത്.

കുംഭത്തിലെ വെളുത്ത ഏകാദശിയാണ് ഉത്സവം. ഉത്സവത്തിന് എട്ടു ദിവസം മുന്‍പ് താല്‍ക്കാലിക കൊടിമരത്തിലാണ് കൊടിയേറ്റ്. ഉത്സവ ദിവസം നാല് ദേശങ്ങളില്‍ നിന്നും വേലവരവ് ഉണ്ട്. ഇതില്‍ ഒന്ന് പനങ്ങാങ്ങര ശിവക്ഷേത്രത്തില്‍ നിന്നും മറ്റൊന്ന് ലക്ഷ്മണ ക്ഷേത്രത്തില്‍ നിന്നുമാണ്.

ഏകാദശി ദിവസം രാവിലെ ആറാട്ട് രാമപുരം ക്ഷേത്രക്കുളത്തില്‍ത്തന്നെയാണ്. കുംഭമാസത്തിലെ ഉത്തൃട്ടാതി നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം.

രാവിലെ അഞ്ചര മുതല്‍ പത്തുമണിവരെയും വൈകിട്ട് അഞ്ചര മുതല്‍ ഏഴ് മണി വരെയും ആണ് സാധാരണ ക്ഷേത്രനട തുറന്നിരിക്കുക. കര്‍ക്കടകത്തില്‍ ദര്‍ശനസമയം കൂടുതലുണ്ട്.

അയോദ്ധ്യ നഗര്‍ ലക്ഷ്മണക്ഷേത്രം

മലപ്പുറം പുഴക്കാട്ടിരി പഞ്ചായത്തിലാണ് ക്ഷേത്രം. മേലേപ്പാട്ട് ഭട്ടതിരിയുടെ അധീനതയിലായിരുന്ന ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ധര്‍മ്മരക്ഷാ സമിതിയാണ്. പടിഞ്ഞാറ് ദര്‍ശനമായുള്ള വട്ടശ്രീകോവിലില്‍ ശ്രീരാമന് അഭിമുഖമായാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വിഗ്രഹം കൃഷ്ണശിലയിലാണ്. മൂന്ന് പൂജകളുള്ള ഇവിടെ നിത്യശീവേലി പതിവില്ല.

വിശ്വാമിത്ര മഹര്‍ഷിയുടെ തപസാഫല്യമാണ് ഈ ക്ഷേത്രമെന്നു കരുതുന്നതിനാല്‍ മഹര്‍ഷിക്കായി രണ്ട് നേരം വിളക്ക് വയ്‌ക്കും. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട ഗണപതി, ദുര്‍ഗ്ഗ, ശാസ്താവ് എന്നീ ഉപദേവതകള്‍ക്ക് പുതിയ സ്ഥാനങ്ങള്‍ നിര്‍മ്മിച്ചാണ് പുനഃപ്രതിഷ്ഠ നടത്തിയത്. നവഗ്രഹ പ്രതിഷ്ഠയുമുണ്ട്.

മിഥുനത്തിലെ അത്തമാണ് പ്രതിഷ്ഠാദിനം. ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഇവിടെ വിശേഷമാണ്. കുട്ടല്ലൂര്‍ മനയ്‌ക്കാണ് തന്ത്രം. മേലേപ്പാട്ട് ഭട്ടതിരി കുടുംബത്തിനാണ് ക്ഷേത്രത്തിന്റെ ഊരാളസ്ഥാനം.

പഞ്ചസാരപ്പായസം, സന്താന ലബ്ധിക്കായി ‘നാഴിയരീം പിടീം’, കാര്യസാദ്ധ്യത്തിനു സര്‍വ്വൈശ്വര്യ പൂജ, നവഗ്രഹ പൂജ എന്നീ വഴിപാടുകള്‍ ഇവിടെയുണ്ട്. ദുരിത നിവാരണത്തിനും സര്‍വ്വൈശ്വര്യത്തിനും നടത്തപ്പെടുന്ന ചതുര്‍ബാഹു സമര്‍പ്പണമാണ് പ്രധാന വഴിപാട്.

രാവിലെ അഞ്ചര മുതല്‍ ഒന്‍പത് മണി വരെയും വൈകിട്ട് അഞ്ചര മുതല്‍ ഏഴ് വരെയുമാണ് ദര്‍ശനം.

നാലാംകളം സീതാദേവി ക്ഷേത്രം

കേരളത്തിലെ ഒരേയൊരു സീതാദേവി ക്ഷേത്രം പുല്‍പ്പള്ളിയില്‍ ആണെന്നാണ് വിശ്വാസം. എന്നാല്‍ മലപ്പുറം പുഴക്കാട്ടിരി പഞ്ചായത്തില്‍ നശിച്ചുപോയ സീതാദേവി ക്ഷേത്രം പുന:രുദ്ധരിക്കുന്നുണ്ട്. പുനരുദ്ധാരണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ബാലാലയത്തിലാണ് സീതാ പ്രതിഷ്ഠ. രാമപുരം ശ്രീരാമസ്വാമി ക്ഷേത്ര വകയായിരുന്ന പതിനാറായിരംപറ പാട്ടനിലത്തിലെ നാലാം കളത്തില്‍ ആണ് ഈ ക്ഷേത്രം. എല്ലാമാസവും പൗര്‍ണ്ണമിദിന പൂജയുണ്ട്.

ലക്ഷ്മണക്ഷേത്ര പുനരുദ്ധാരണത്തിനിടെ നടത്തിയ ജ്യോതിഷ പ്രശ്‌നവിചാരത്തിലാണ് സമീപത്തെ സീതാദേവി ക്ഷേത്രത്തെക്കുറിച്ച് അറിവ് ലഭിച്ചത്.

സീതാദേവിക്ക് വിളക്കു വച്ചാലേ ലക്ഷ്മണ ക്ഷേത്രത്തിന് പു
രോഗതിയുണ്ടാകൂ എന്നായിരുന്നു പ്രശ്‌നവിധി. ഒരു പൗര്‍ണമിയില്‍, ക്ഷേത്രത്തിന്റെ നഷ്ടഭൂമി തിരിച്ചു കിട്ടുമെന്നും അതിനായി ഒന്‍പത് പൗര്‍ണമികളില്‍ സീതാദേവി ത്രിദിക്ഷപൂജ നടത്തണമെന്നും പ്രശ്‌നവിധിയുണ്ടായി.

എട്ടു പൗര്‍ണ്ണമി പൂജ കഴിഞ്ഞപ്പോള്‍ അന്ന് ഭൂമി കൈവശമുണ്ടായിരുന്ന ആളുകള്‍ ശത്രുഘ്‌നസ്വാമി ക്ഷേത്ര ഭാരവാഹികളെ സമീപിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനായി ട്രസ്റ്റ് രൂപീകരിച്ച് ഭൂമി വാങ്ങുകയായിരുന്നു.

ജനകമഹാരാജാവിന് ഉഴവുചാലില്‍ നിന്നും ലഭിച്ച ഭാവത്തില്‍ കാര്‍ഷിക ദേവതയായാണ് സീതാദേവിയുടെ സങ്കല്പം. കേരളത്തിലെ രണ്ടാം സീതാദേവി ക്ഷേത്രമാണിത്. ശ്രീരാമ ലക്ഷ്മണ ക്ഷേത്ര ദര്‍ശനശേഷം ആണ് സീതാദേവിയെ തൊഴേണ്ടത്.

കരിഞ്ചാപ്പാടി ചിറക്കാട്ട് ഭരത ക്ഷേത്രം

മലപ്പുറം കുറവ പഞ്ചായത്തില്‍, രാമപുരം ക്ഷേത്രത്തിനു കുറച്ച് പടിഞ്ഞാറു മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് തിരിഞ്ഞ് ശ്രീരാമനെ നോക്കിനില്‍ക്കുന്ന രീതിയിലാണ് പ്രതിഷ്ഠ.

ചെങ്കല്ലിലുള്ള വട്ട ശ്രീകോവിലില്‍ കൃഷ്ണശിലയിലാണ് ഭരത വിഗ്രഹം. ശ്രീരാമ പാദുകം പട്ടാഭിഷേകം ചെയ്ത് ശ്രീരാമദാസനായി പാദസേവ ചെയ്യുന്ന ഭാവത്തിലാണ് പ്രതിഷ്ഠ.
ചിറയും കാടും ചേര്‍ന്ന സ്ഥലമായതിനാല്‍ ചിറക്കാട്ട്/ ചെറക്കാട്ട് എന്ന് അറിയപ്പെടുന്നു. കുട്ടല്ലൂര്‍ മനയ്‌ക്കാണ് തന്ത്രം. ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ്. ഗണപതി, അയ്യപ്പന്‍, ഭഗവതി എന്നിവര്‍ ഉപദേവതകള്‍. ക്ഷേത്രക്കുളം മുന്‍ഭാഗത്താണ്. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലുമേ പൂജയുള്ളൂ. നാട്ടുകാരുടെ കൂട്ടായ്‌മയിലുള്ള ട്രസ്റ്റിനാണ് ഭരണം നിര്‍വ്വഹണം. ക്ഷേത്രം പുനരുദ്ധാരണ ഘട്ടത്തിലാണ്.

കാര്യസാദ്ധ്യത്തിനായി പാദുക സമര്‍പ്പണം , പഞ്ചസാര പാ
യസം എന്നിവയാണ വഴിപാടുകള്‍. പൂജാദിനങ്ങളില്‍ രാവിലെ ആറ് മുതല്‍ ഒന്‍പതര വരെ നട തുറന്നിരിക്കും.

നാറാണത്ത് ശത്രുഘ്ന ക്ഷേത്രം

രണ്ട് തട്ടുള്ള, ചെങ്കല്ലില്‍ നിര്‍മ്മിച്ച ചതുരശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായാണ് നില്‍ക്കുന്ന രൂപത്തിലുള്ള ചതുര്‍ബാഹുവായ ശത്രുഘ്‌ന സ്വാമിയുടെ പ്രതിഷ്ഠ. ദര്‍ശനം കിഴക്കോട്ടാണ്. ആനല്ലൂര്‍ തെക്കേടത്ത് മനയുടെ പരദേവതാ ക്ഷേത്രമാണിത്. പൂജയും ഊരായ്‌മയും ആനല്ലൂര്‍ ഇല്ലത്തിനാണ്. ദിവസവും ഒരു പൂജയുള്ള ക്ഷേത്രത്തില്‍ നിത്യശീവേലി പതിവില്ല. മിഥുനത്തിലെ അത്തമാണ് പ്രതിഷ്ഠാദിനം. ഇവിടെ ഉത്സവവും ഇല്ല. തരണനെല്ലൂര്‍ പടിഞ്ഞാറേ മനയ്‌ക്കാണ് തന്ത്രം. ശാസ്താവും നാഗങ്ങളുമാണ് ഉപദേവതകള്‍.

ദുര്‍വാസാവ് മഹര്‍ഷിയുടെ തപോഭൂമിയാണ് ഇവിടം എന്നാണ് വിശ്വാസം. ഇവിടെ ആദ്യം പ്രതിഷ്ഠ നടത്തിയത് നാറാണത്ത് ഭ്രാന്തനാണ്.

സുദര്‍ശനചക്ര സമര്‍പ്പണം, ഇടിച്ചു പിഴിഞ്ഞ കൂട്ടുപായസം എന്നിവ പ്രധാനം. പഞ്ചസാരപ്പായസം, മീനൂട്ട്, സുദര്‍ശന മന്ത്രാര്‍ച്ചന, ശത്രുസംഹാരപുഷ്പാഞ്ജലി എന്നിവ മറ്റ് വഴിപാടുകള്‍. രാവിലെ അഞ്ചര മുതല്‍ ഒന്‍പത് വരെയും വൈകീട്ട് ആറുമുതല്‍ ഏഴ് വരെയും ആണ് ദര്‍ശനം.

Tags: kerala templesNalambala darshanരാമപുരം ശ്രീരാമക്ഷേത്രംഅയോദ്ധ്യ നഗര്‍ ലക്ഷ്മണക്ഷേത്രംനാലാംകളം സീതാദേവി ക്ഷേത്രംകരിഞ്ചാപ്പാടി ചിറക്കാട്ട് ഭരത ക്ഷേത്രംനാറാണത്ത് ശത്രുഘ്ന ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാരാഹി നവരാത്രി വിശേഷം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു
Samskriti

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

പുതിയ വാര്‍ത്തകള്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.